പി.വൈ.പി.എയുടെ 79-ാമത് സംസ്ഥാന ജനറൽ ക്യാമ്പ് കോഴിക്കോട് വെച്ച് ഡിസംബർ 21 മുതൽ
കോഴിക്കോട്: യുവജനങ്ങളുടെ ആത്മീയ ഉണർവിനും വ്യക്തിത്വവികസനത്തിനും കൂട്ടായ്മയ്ക്കും വേദിയൊരുക്കി പെന്തെക്കോസ്ത് യങ് പീപ്പിൾ അസോസിയേഷൻ (പി.വൈ.പി.എ) കേരള സ്റ്റേറ്റിന്റെ 79-ാമത് സംസ്ഥാന ജനറൽ ക്യാമ്പ് ‘എൻറൂട്ട് – സീസൺ 4’ ഡിസംബർ 21 മുതൽ 24 വരെ കോഴിക്കോട് നടക്കും. നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ക്യാമ്പസിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ‘Badal – Stand Different’ (ദാനിയേൽ 1:8) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.

ഡിസംബർ 21ന് ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യുവജനങ്ങളെ വിശ്വാസത്തിലും ജീവിതമൂല്യങ്ങളിലും ആത്മീയ പ്രതിബദ്ധതയിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നത്. വചനപഠന ക്ലാസുകൾ, കാത്തിരിപ്പ് യോഗങ്ങൾ, കൗൺസിലിംഗ് സെഷനുകൾ, ലൈവ് ടോക്ക് ഷോ, ക്യാമ്പ് ഫയർ, കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ചെന്നൈയിലെ ‘ജെ-ടീം’ നേതൃത്വം നൽകുന്ന ആക്ടിവിറ്റി, ഫിസിക്കൽ സെഷനുകളും ഉണ്ടായിരിക്കും.
ക്യാമ്പിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ‘റിവൈവ് കോഴിക്കോട്’ എന്ന പേരിൽ സംഗീത-വചന ശുശ്രൂഷകളും സംഘടിപ്പിക്കും. പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, ബെൻസിക് മിറാൻഡ, ഡോ. നിസ്സി സഖറിയ, പാസ്റ്റർ ഡോ. ജിബിൻ പൂവക്കാല, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ സാം ജോൺ (ചിന്നു) എന്നിവർ വിവിധ ക്ലാസുകൾ നയിക്കും. പാസ്റ്റർ റെജി മാത്യു, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഷിബിൻ ജി. സാമുവൽ, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ആൻസൺ കൊല്ലം എന്നിവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, പാസ്റ്റർ ഇമ്മാനുവേൽ കെ.ബി., ഇവാഞ്ചലിസ്റ്റ് എബ്രഹാം ക്രിസ്റ്റഫർ, ഡോ. ജെറോം ഐസക്, ജീസൺ ജോർജ് എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ, ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ഫിലിപ്പ് പി. തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ്, ജനറൽ ട്രഷറർ സജി പോൾ, ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്സൺ ജേക്കബ്, ജോയിന്റ് ട്രഷറർ ബിനു വി. ജോർജ്, സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ഡോ. സാജൻ സി. ജേക്കബ്, സോദരി സമാജം പ്രസിഡന്റ് ജയമോൾ രാജു തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ക്യാമ്പ് ചെയർമാൻ പാസ്റ്റർ ബാബു എബ്രഹാം, ജനറൽ കൺവീനർ സജി മത്തായി കാതേട്ട്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഫിജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.
പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ സന്ദീപ് വിളമ്പുകണ്ടം, ഇവാ. അഡ്വ. ജോൺലി ജോഷി, സെക്രട്ടറി ലിജോ സാമുവൽ, ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ബേബി, മാത്യു കെ. വർഗീസ്, ട്രഷറർ ആശിഷ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ഫിന്നി മാത്യു എന്നിവരടങ്ങുന്ന സംസ്ഥാന സമിതിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

- Advertisement -


Comments are closed.