പെൺകുട്ടികൾക്കായി ‘പ്രെഷ്യസ് പേൾസ്’; ത്രിദിന ക്യാമ്പ് ഡിസംബർ 20 മുതൽ വാഴൂരിൽ

കോട്ടയം: പെൺകുട്ടികളുടെ ആത്മീയവും വ്യക്തിത്വപരവുമായ വളർച്ച ലക്ഷ്യമിട്ട് ദി കിംഗ്ഡം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് ‘പ്രെഷ്യസ് പേൾസ്’ (Precious Pearls) ഡിസംബർ 20 മുതൽ 22 വരെ കോട്ടയം വാഴൂരിലുള്ള അനുഗ്രഹ റിന്യൂവൽ സെന്ററിൽ നടക്കും. 13 വയസ്സും അതിനുമുകളിലും പ്രായമുള്ള പെൺകുട്ടികൾക്കായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

ഡിസംബർ 20 ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിക്കുന്ന ക്യാമ്പ് ഡിസംബർ 22 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിക്കും. പെൺകുട്ടികളുടെ ആത്മീയ ജീവിതത്തിന് അടിത്തറ പാകുന്നതിനും ദൈവവചനാധിഷ്ഠിതമായ ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിനും കഴിവുകളും വ്യക്തിത്വവും പരിപോഷിപ്പിക്കുന്നതിനും സഹായകമായ വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരാധന, കൗൺസിലിങ്, ആക്ഷൻ സോങ്ങുകൾ, പ്രചോദനാത്മക സന്ദേശങ്ങൾ, മിഷൻ ചലഞ്ച്, താരി മീറ്റിങ്, ചോദ്യാവലി, സംഗീതസായാഹ്നം, ക്യാമ്പ് ഫയർ, വിവിധ വിനോദ-വിനിജ്ഞാന പ്രവർത്തനങ്ങൾ, ഗെയിമുകൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ആത്മീയ അനുഭവങ്ങൾക്കും കൂട്ടായ്മയ്ക്കും വ്യക്തിത്വവികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഡോ. ജെസ്സി ജെയ്സൺ, ഡോ. നിസ്സി ജേക്കബ്, ഡോ. കൃപ തോമസ്, ഡോ. ഫേബ പോൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സിസ്റ്റർ. ജിത വി ക്യാമ്പിന് നേതൃത്വം നൽകും.ആരാധനാശുശ്രൂഷകൾക്ക് സിസ്റ്റർ. ബ്യൂലാ എബ്രഹാം, സിസ്റ്റർ. അക്സ ജോസ്, സിസ്റ്റർ. ബിനീഷ ബാബ്ജി എന്നിവർ നേതൃത്വം നൽകും. കീബോർഡ് ശുശ്രൂഷയ്ക്ക് സിസ്. ആൻ സാം നേതൃത്വം നൽകും.

പെൺകുട്ടികൾക്ക് ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം ആഴപ്പെടുത്താനും ജീവിതത്തിലെ വെല്ലുവിളികളെ വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാനുള്ള പ്രചോദനം നേടാനും പരസ്പര സൗഹൃദവും ആത്മീയ കൂട്ടായ്മയും വളർത്താനും ക്യാമ്പ് അവസരമൊരുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading