ഡി കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ

ഓൺലൈൻ ക്രൈസ്തവ എഴുത്തുപുരയിൽ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ പറഞ്ഞ കഥ’ എന്ന ആഷർ മാത്യൂവിന്റെ കഥയ്ക്കാണ് അവാർഡ്

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.
ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’ (മാറാനാഥ വോയിസ്) മികച്ച ഫീച്ചറായും , എബി മാത്യു യുഎഇ രചിച്ച ‘അയ്യോ AI..സൂക്ഷിക്കുക’ (ഗുഡ്ന്യൂസ് വാരിക) മികച്ച ലേഖനമായും, ആഷേർ മാത്യു കാനഡ രചിച്ച ‘ഒരു ഫോട്ടോ പറഞ്ഞ കഥ’ (ക്രൈസ്തവ എഴുത്തുപുര) മികച്ച ഓൺലൈൻ രചനയായും
തെരഞ്ഞെടുക്കപ്പെട്ടു.
റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

News Middle Advt Banner

നവംബർ 21ന് നടക്കുന്ന ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കുടുംബ സംഗമത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ പി. ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട്
എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading