യുകെയിലെ എക്സിറ്ററിൽ കാൽവരി പെന്തക്കോസ്തൽ ചർച്ചിന് തുടക്കം; ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 5-ന്
എക്സിറ്റർ: ബ്രിട്ടീഷ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന IAG UK & യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ എക്സിറ്ററിൽ കാൽവരി പെന്തക്കോസ്തൽ ചർച്ചിന് തുടക്കമാകുന്നു. ഇന്ത്യൻ മലയാളി വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളർച്ച ലക്ഷ്യമിട്ട് ആരംഭിക്കുന്ന സഭയുടെ ഔദ്യോഗിക ഉദ്ഘാടന ശുശ്രൂഷ 2026 ഡിസംബർ 5 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും.
ദൈവജനത്തിന്റെ ആത്മീയ വളർച്ച, ആരാധന, പ്രാർത്ഥന, കൂട്ടായ്മ, വചനപഠനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ക്രിസ്തുവിന്റെ സ്നേഹം സമൂഹത്തിൽ പകരുക എന്നതും സഭയുടെ പ്രധാന ദർശനമാണ്.

ദൈവകൃപയിലും വിശ്വസ്തതയിലും ആശ്രയിച്ച് ആരംഭിക്കുന്ന ഈ പുതിയ ആത്മീയ കൂട്ടായ്മയിലൂടെ പ്രദേശത്തെ മലയാളി വിശ്വാസികൾക്ക് ആരാധനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
IAG UK & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉദ്ഘാടന ശുശ്രൂഷ നിർവഹിക്കും. പ്രസ്ഥാനത്തിന്റെ സെക്രട്ടറി പാസ്റ്റർ ജിനു മാത്യു അധ്യക്ഷത വഹിക്കും.
എക്സിറ്ററിലെ Riverside Christian Centre-ൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്ക് വിശ്വാസികളെയും അഭ്യുദയകാംക്ഷികളെയും സംഘാടകർ ക്ഷണിച്ചു.
ഉദ്ഘാടന വിവരങ്ങൾ:
– തീയതി: 2026 ഡിസംബർ 5, ശനിയാഴ്ച
– സമയം: രാവിലെ 10.30 മുതൽ
– വേദി: Riverside Christian Centre, 13–14 Okehampton Street, Exeter, EX4 1DU, Devon, UK.
കൂടുതൽ വിവരങ്ങൾക്ക്:
– ബ്രദർ ജെറി ജോൺ: +44 7553 202564
– ബ്രദർ പ്രിൻസ് പ്രസാദ്: +44 7776 621116

- Advertisement -


Comments are closed.