ഐ.പി.സി ബഹ്‌റൈൻ പ്ലാറ്റിനം ജൂബിലി മീറ്റിംഗിന് നവംബർ നവംബർ 13 – ഇന്ന് തുടക്കം

മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഇന്ത്യാ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി ബഹ്‌റൈൻ) സഭയുടെ പ്ലാറ്റിനം ജൂബിലി മീറ്റിംഗിന് ഇന്ന് തുടക്കം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സഭയെ നിലനിർത്തിയ ദൈവസ്നേഹത്തിനും കരുതലിനും വിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്നതിനായി നവംബർ 13, 14 തീയതികളിലാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മണിക്ക് മീറ്റിംഗ് ആരംഭിക്കും. പ്രസ്തുത മീറ്റിംഗിൽ പ്രശസ്ത ക്രൈസ്തവ പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ (പിറവം), റവ. എബ്രഹാം ഉമ്മൻ (യു.എസ്.) എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. “ക്രിസ്തുവിൽ വളരുക” (Grow in Christ) എന്നതാണ് തീം. “Melodies of His Faithfulness” എന്ന പ്രത്യേക സംഗീതസന്ധ്യയിൽ, ബഹ്‌റൈനിലെ വിവിധ സഭകളിൽ നിന്നുള്ള ഗായകസംഘങ്ങൾ അണിനിരക്കും.

സ്തുതിയുടെയും ആരാധനയുടെയും സ്വരമാധുരിയിലൂടെ ദൈവത്തിന്റെ വിശ്വസ്തതയെ പ്രകീർത്തിക്കുന്ന9 അനുഗ്രഹീതമായ അനുഭവമായിരിക്കും. സഭയുടെ ഏഴ് പതിറ്റാണ്ടു നീണ്ട ആത്മീയ പ്രയാണത്തെയും പെന്തെക്കോസ്ത് സമൂഹത്തിന് നൽകിയ സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് വിശിഷ്ടാതിഥികളുടെയും സഭാനേതാക്കളുടെയും ആശംസാപ്രസംഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഐ.പി.സി ബഹ്‌റൈന്റെ ചരിത്രത്തിലെ ഈ സുവർണ അധ്യായം, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലായി സഭയുടെ വളർച്ചയ്ക്കും ശുശ്രൂഷകൾക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ മുൻതലമുറയിലെ വിശ്വാസികളെയും നേതാക്കളെയും നന്ദിയോടെ സ്മരിക്കുന്നതിനുള്ള അവസരം കൂടിയാണ്. ദൈവത്തിന്റെ അളവറ്റ കൃപയ്ക്കും വിശ്വസ്തതയ്ക്കും സാക്ഷ്യം വഹിക്കുന്ന ഈ പ്ലാറ്റിനം ജൂബിലി മീറ്റിംഗ്, കൂടുതൽ വിശ്വാസത്തോടും ദർശനത്തോടും സമർപ്പണത്തോടും കൂടി വരുംകാല ശുശ്രൂഷകളിലേക്ക് മുന്നേറാനുള്ള പുതിയ പ്രതീക്ഷയും പ്രതിജ്ഞാബദ്ധതയും പകരുന്നതായിരിക്കും. ബഹ്റൈനിലെ പ്രമുഖ സഭകളും വിവിധ ക്രൈസ്തവ സംഘടനകളും വിശ്വാസി സമൂഹവും മീറ്റിംഗിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading