അയർലൻഡിൽ അപകടത്തിൽ പരിക്കേറ്റ മലയാളിയ്ക്ക് പ്രാർത്ഥനയും സഹായവും ആവശ്യമുണ്ട്

അയർലൻഡ്, വാട്ടർഫോർഡ് : അയർലൻഡിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവിനായി സുമനസ്സുകൾ ഒന്നിക്കുന്നു. സെപ്റ്റംബർ 20ന് നടന്ന അപകടത്തിൽ വിനയ് ഏബ്രഹാം (39) ഉൾപ്പെടെ നാല് മലയാളികൾക്കാണ് പരുക്കേറ്റത്. വിനയ് ഏബ്രഹാം, പാസ്റ്റർ ബ്ലെസ്സൻ ഏബ്രഹാം, ഡോ. അമൽ ജോൺ, ടില്ലു ബോസ് എന്നിവരാണ് ഡബ്ലിനിൽ നിന്നും വാട്ടർഫോർഡിലേക്ക് കാറിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ടത്.

ആ അപകടത്തിൽ നട്ടെല്ലിനും വയറിനും പരുക്കേറ്റതിനെ തുടർന്ന് വിനയ് ഏബ്രഹാമിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും, ശസ്ത്രക്രിയയ്ക്ക് ശേഷം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ട്രീറ്റ്മെൻറ് തുടരുകയും ചെയ്യുകയാണ്.

വാട്ടർഫോർഡിലാണ് വിനയ് എബ്രഹാം ഏഴും നാലും വയസ്സുള്ള മക്കൾക്കൊപ്പം കുടുംബമായി താമസിച്ചു വന്നത്. അപകടത്തെ തുടർന്നുള്ള ചികിത്സ ഇപ്പോഴും തുടരുന്നതിനാൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ്ക്ലബിന്റെ നേതൃത്വത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ധനശേഖരണം നടത്തുന്നത്. ചികിത്സയ്ക്കും മറ്റുമായി വിനയ് ഏബ്രഹാമിന് നേരിട്ട് സഹായം ലഭിക്കുന്ന വിധത്തിലാണ് ഗോ ഫണ്ട് വഴി കഴിഞ്ഞ ദിവസം ധനശേഖരണം ആരംഭിച്ചത്.
വിനയ് ഏബ്രഹാമിനു കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് സന്മനസുകൾ സഹായിക്കണമെന്ന് വൈക്കിങ്സ് ക്ലബ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. സഹായിക്കുന്നതിനായി https://gofund.me/81de31cfc ലിങ്ക് വഴി പ്രവേശിക്കാവുന്നതാണ്.”

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading