കുമ്പഴ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനായ ജോൺ പി. വർക്കി (ജോയിച്ചായൻ – 86) നിത്യതയിൽ
പത്തനംതിട്ട: കുമ്പഴ പാലമരൂർ പൂവക്കുന്നിൽ ജോബിൻസ് വില്ലയിൽ ശ്രീ. ജോൺ പി. വർക്കി (ജോയിച്ചായൻ–86) കർത്താവിൽ നിദ്രപ്രാപിച്ചു. പരേതയായ സാറാമ്മ ജോൺ (സാലിക്കുട്ടി) ആണ് ഭാര്യ.

കുമ്പഴ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനായിരുന്ന ജോൺ പി. വർക്കി, ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലുള്ള സിയോൺ അസംബ്ലി ഓഫ് ഗോഡ് സഭയുടെ (Zion Assembly of God, Staten Island) സജീവ പ്രവർത്തകനുമായിരുന്നു.
ബോംബെയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC), ദുബായ് ഒമാൻ ബാങ്ക്, ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂയോർക്ക് ബ്രാഞ്ചിൽ ലെറ്റർ ഓഫ് ക്രെഡിറ്റ് വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു.
മക്കൾ: ഫിന്നി പി. ജോൺ (ബിനു, ഡാളസ് പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), ഫിലിപ്പ് പി. ജോൺ (ബിജു, ന്യൂയോർക്ക് ഹോം ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ: ഷൈനി, മിനി.
സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 8.30ന് ഭവനത്തിൽ ആരംഭിക്കും.

- Advertisement -


Comments are closed.