മുൻ പിസിനാക് കൺവീനർ പാസ്റ്റർ ജേക്കബ് ചെറിയാൻ (92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ചിക്കാഗോ: അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ സജീവ സാന്നിധ്യവും പിസിനാക് (PCNAK) കൺവീനറായി രണ്ടു പ്രാവശ്യം സേവനമനുഷ്ഠിച്ചിട്ടുള്ള പാസ്റ്റർ ജേക്കബ് ചെറിയാൻ (92) നിത്യതയിൽ പ്രവേശിച്ചു. സെപ്റ്റംബർ 22നായിരുന്നു അന്ത്യം.


ആലപ്പുഴ മേക്കാട്ട് കുടുംബാംഗമാണ് പരേതൻ. ആലപ്പുഴ ഐപിസി എബനേസർ സഭാംഗമായിരുന്ന അദ്ദേഹം ആലപ്പുഴ എസ്.ഡി. കോളജിൽനിന്ന് ബിരുദം നേടിയശേഷം 1960-കളുടെ അവസാനത്തോടെ അമേരിക്കയിലെത്തി. ന്യൂയോർക്കിലെ മലയാളി പെന്തെക്കോസ്ത് സമൂഹത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഫ്ലോറിഡയിലേക്ക് താമസം മാറുകയും ഐപിസി ഓർലാൻഡോ സഭാംഗമായി തുടരുകയും ചെയ്തു.
പെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്ന പാസ്റ്റർ ജേക്കബ് ചെറിയാൻ, വടക്കേ അമേരിക്കൻ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ കൂട്ടായ്മയായ പിസിനാക് (PCNAK) കൺവീനറായി രണ്ടു പ്രാവശ്യം പ്രവർത്തിച്ചിട്ടുണ്ട്.
പരേതയായ ലീല ചെറിയാനാണ് ഭാര്യ. റൂബി സാമുവൽ, ഫിന്നി ചെറിയാൻ, നാൻസി എബ്രഹാം എന്നിവരാണ് മക്കൾ. ഡോ. കോശി സാമുവൽ (ന്യൂയോർക്ക്), ഡോ. ഡോണ ചെറിയാൻ (ന്യൂയോർക്ക്), ഡോ. കുര്യൻ എബ്രഹാം (ഇല്ലിനോയി) എന്നിവർ മരുമക്കളാണ്.
ജെയിംസ് എബ്രഹാം, ഡോ. ആഷ്‌ലി സാമുവൽ, ഡോ. ഈഷാൻ സാമുവൽ, ഡോ. ലെസ്‌ലി തോമസ്, ഡോ. റോമിൻ തോമസ് എന്നിവർ കൊച്ചുമക്കളും നാഥൻ, ജോയ്, മായ എന്നിവർ കൊച്ചുമക്കളുടെ മക്കളുമാണ്.
സംസ്കാര ശുശ്രൂഷകൾ പിന്നീട് ക്രമീകരിക്കും.

- Advertisement -


Comments are closed.