ഏജി മലയാളം ഡിസ്ട്രിക് ഖത്തർ സെക്ഷൻ ഉത്ഘാടനവും ഏകദിന കൺവെൻഷനും സെപ്റ്റംബർ 26 ന്
ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷന്റെ ഉദ്ഘാടനവും ഏകദിന കൺവെൻഷനും സെപ്റ്റംബർ 26ന് ശനിയാഴ്ച വൈകിട്ട് 7.30ന് ദോഹ ഐ.ഡി.സി.സി. കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2, ഹാൾ നമ്പർ 1 (ബഥേൽ എ.ജി.) ൽ നടക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ് ഖത്തർ സെക്ഷന്റെ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
ഖത്തറിലെ അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസികളുടെ ആത്മീയ കൂട്ടായ്മയ്ക്കും ശുശ്രൂഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനും പുതിയ അധ്യായം കുറിക്കുന്ന സമ്മേളനത്തിൽ വിവിധ സഭകളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കും. ഖത്തർ സെക്ഷന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നതിനൊപ്പം നടക്കുന്ന ഏകദിന കൺവെൻഷൻ ആത്മീയ അനുഗ്രഹത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറും.

- Advertisement -


Comments are closed.