സൺഡേ സ്കൂൾ വെബിനാർ സെപ്റ്റംബർ 20ന്
കല്യാൺ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് (CWR) സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ഒരു ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. എക്സൽ മിനിസ്ട്രിസിൻ്റെ നേതൃത്വത്തിൽ റവ. അനിൽ ഇലന്തൂർ, റവ. മാത്യു വർഗീസ് എന്നിവർ “ഭാവിയുടെ നിർമ്മാതാക്കൾക്കായി ഒരു പുതിയ അധ്യാപന യാത്ര” എന്ന വിഷയത്തെ ആസ്പദമാക്കി 2026 സെപ്റ്റംബർ 20 ന് വൈകുന്നേരം 8 മണി മുതൽ 9.30 മണി വരെ ക്ലാസുകൾ നയിക്കുന്നു.

ഈ അനുഗ്രഹീതമായ സെമിനാറിലേക്ക് എല്ലാ ദൈവദാസന്മാരെയും,സൺഡേ സ്കൂൾ അധ്യാപകരേയും, യുവജനങ്ങളെയും, മാതാപിതാക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
സൂം ഐഡി: 85784930030
പാസ്സ്‌വേർഡ്: excel
ഡിസ്ട്രിക്ട് സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സാം റ്റി.തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കോർഡിനേറ്റർ :സിസ്റ്റർ വിനീത ജുബിൻ

- Advertisement -


Comments are closed.