കൽപ്പറ്റ നാലുതുണ്ടത്തിൽ സി.എം. ശോശാമ്മ (81) കർതൃസന്നിധിയിൽ
കൽപ്പറ്റ: അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും നീതിന്യായ വകുപ്പ് റിട്ടയേർഡ് ശിരസ്തേദാറുമായ കൽപ്പറ്റ നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജിൽ സി.എം. ശോശാമ്മ (81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.


സംസ്കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 9.30ന് കൽപ്പറ്റ ഏ.ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് മീനങ്ങാടി കുമ്പളേരി ഏ.ജി. സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: പരേതനായ റിട്ട. സെയിൽസ് ടാക്സ് ഓഫീസർ എൻ.പി. ജോർജ്.
മക്കൾ: പരേതനായ ഷാജി ജോർജ്, ഷൈനി ജോർജ് (യു.എ.ഇ.), ഷിബു ജോർജ് (അയർലൻഡ്).
മരുമക്കൾ: സുനി ഷാജി (മാനന്തവാടി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജർ), പരേതനായ ജോർജ് ചുള്ളാപ്പള്ളി, ഡാലിയ ഷിബു (അയർലൻഡ്).
കൊച്ചുമക്കൾ: ഡോ. എയ്ഞ്ചലീൻ, ലോറൻസ്, ആൻസി, അഖിൽ, ഹാനോക്ക്, നോഹ, നെഹമ്യ.
വാർത്ത: കെ.ജെ. ജോബ്, വയനാട്

- Advertisement -


Comments are closed.