ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ടാറ്റാ കാൻസർ റിസർച്ച് സെന്ററിൽ ഭക്ഷണവിതരണം നടത്തി
മുംബൈ: ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന “ഫീഡ് ദ ഹംഗ്രി” പദ്ധതിയുടെ ഭാഗമായി മുംബൈയിലെ ടാറ്റാ കാൻസർ റിസർച്ച് സെന്ററിൽ ചികിത്സയ്ക്കെത്തിയ നിർധനരായ ക്യാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി നിരവധി രോഗികളും കുടുംബാംഗങ്ങളും ക്യാൻസർ ചികിത്സയ്ക്കായി മുംബൈയിലെത്തുന്ന സാഹചര്യത്തിൽ, രോഗത്തിന്റെ വേദനയ്ക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളും നേരിടുന്നവർക്ക് കരുതലും സഹായവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സേവനപ്രവർത്തനം സംഘടിപ്പിച്ചത്.
വിശപ്പനുഭവിക്കുന്നവർക്ക് ഭക്ഷണവും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്ക് കരുതലും പകരുന്നതിലൂടെ ക്രിസ്തുവിന്റെ സ്നേഹവും കരുണയും പ്രായോഗികമായി പങ്കുവെക്കുകയാണ് “ഫീഡ് ദ ഹംഗ്രി” പദ്ധതിയുടെ ലക്ഷ്യം.
സേവനപ്രവർത്തനങ്ങൾക്ക് പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജിക്സൻ ജെയിംസ്, സഹോദരൻ ആദിത്യ എന്നിവർ നേതൃത്വം നൽകി. രോഗികളോടും കൂട്ടിരിപ്പുകാരോടും സ്നേഹപൂർവം ഇടപഴകുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.
സമൂഹത്തിലെ ആവശ്യത്തിലിരിക്കുന്നവരെ കണ്ടെത്തി അവരോടൊപ്പം നിൽക്കുകയും വാക്കുകളിലല്ല, പ്രവൃത്തികളിലൂടെ ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കുകയും ചെയ്യുന്ന വിവിധ കാരുണ്യപ്രവർത്തനങ്ങളുമായി ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ മുന്നോട്ടുപോകുകയാണ്. വരും ദിവസങ്ങളിലും ഇത്തരം സേവനപ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.


- Advertisement -


Comments are closed.