ടോറോന്റോയിൽ ഹീലിംഗ് ആൻഡ് പ്രോഫറ്റിക് പ്രയർ കോൺഫറൻസ് നാളെ മുതൽ
ടോറോന്റോ (കാനഡ): ടോറോന്റോ എൽ-ഷദ്ദായി മിനിസ്ട്രി – ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്റർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഹീലിംഗ് ആൻഡ് പ്രോഫറ്റിക് പ്രയർ കോൺഫറൻസ്’ 2026 ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ മിസിസാഗയിൽ നടക്കും.

ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, ആഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകിട്ട് 6 മുതൽ 9 വരെയും 4094 Tomken Rd, Mississauga, ON L4W 1J5, Canada എന്ന വിലാസത്തിലാണ് സമ്മേളനങ്ങൾ നടക്കുന്നത്.
ബ്രദർ ഇമ്മാനുവേൽ കെ. ബി., ബ്രദർ ഷെൽഡൺ ബംഗ്‌റ എന്നിവരുടെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും. പാസ്റ്റർ ടിനു ജോർജ് ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും.
കോൺഫറൻസിന്റെ സമാപനം ആഗസ്റ്റ് 2 ഞായറാഴ്ച 869 Kipling Ave, Etobicoke, ON M8Z 5H1 എന്ന വിലാസത്തിലുള്ള ജീസസ് ഈസ് എലൈവ് ചർച്ചിൽ നടക്കുന്ന സഭായോഗത്തോടുകൂടി നടക്കും.
പാസ്റ്റർ ഡിജു വർഗീസ് കോൺഫറൻസിന് നേതൃത്വം നൽകും. ഹീലിംഗ് ആൻഡ് പ്രോഫറ്റിക് പ്രയർ കോൺഫറൻസിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +1 249 733 6346
ഇ-മെയിൽ: jesusisalivegta@gmail.com


- Advertisement -


Comments are closed.