തിരുസന്നിധിയിൽ നിന്ന് അന്യപ്പെട്ടവരെ തേടിവരുന്നവനാണ് ദൈവം: പാസ്റ്റർ വി.ദുരൈ

റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ രണ്ടാം ദിനം

കൊട്ടാരക്കര: തിരുസന്നിധിയിൽ നിന്ന് അന്യപ്പെട്ട മനുഷ്യനെ തേടി വരുന്നവനാണു ദൈവമെന്നു തൂത്തുക്കുടി സെന്റർ പാസ്റ്റർ വി.ദുരൈ. ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര കൺവൻഷന്റെ രണ്ടാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. തിരുവല്ല സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജിന്റെ പ്രാർഥനയോടെയാണ് രണ്ടാം ദിന കൺവൻഷൻ ആരംഭിച്ചത്. പകൽ നടന്ന പൊതുയോഗത്തിൽ റാന്നി സെന്റർ പാസ്റ്റർ പി. ജെ. ബാബു പ്രസംഗിച്ചു.

ഇന്ന് രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പു യോഗം, വൈകിട്ട് 5.45 ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം എന്നിവയും നാളെ ഉച്ചയ്ക്ക് 3 ന് യുവജന മീറ്റിംഗ്, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്റർറുകളിലെ 70 ൽ പരം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് ദൈവീക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തുത്തുക്കുടി, നാസറേത്ത് എന്നി സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading