ഖത്തർ ശാരോൻ ചർച്ച് ഏകദിന കൺവൻഷൻ ജനുവരി 26ന്

ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ “ തിരുവചനവും സ്തുതിയും ആരാധനയും” എന്ന പ്രമേയത്തിൽ ഏകദിന കൺവെൻഷൻ സംഘടിപ്പിക്കുന്നു.

2026 ജനുവരി 26-ന് തിങ്കളാഴ്ച രാത്രി 7.00 മുതൽ ദോഹയിലെ ആംഗ്ലിക്കൻ സെന്ററിലെ കൊരിന്ത് ഹാളിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത്

“അന്ധകാരത്തിൽ നിന്നു അത്ഭുതപ്രകാശത്തിലേക്ക് വിളിച്ച സർവ്വകൃപാലുവായ ദൈവത്തിന്റെ സ്നേഹം” എന്ന വിഷയത്തെ ആസ്പദമാക്കി, അനുഭവങ്ങളിലൂടെയും തിരുവചന സത്യങ്ങളിലൂടെയും പാസ്റ്റർ സുധീർ കുറുപ്പ് (സൗദ്യറെബ്യ) ദൈവവചനം പങ്കുവയ്ക്കും.

ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

എല്ലാവരെയും കർത്തൃനാമത്തിൽ ഈ അനുഗ്രഹീത യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading