പാസ്റ്ററെയും കുടുംബത്തെയും സുവിശേഷ വിരോധികൾ ആക്രമിച്ചത് പ്രതിക്ഷേധാർഹം: യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ

കൊല്ലം. ചത്തനാം കുഴിയിൽ സി ആർ ജി സഭയുടെ ശുശ്രുഷകൻ ഷാജിയെയും കുടുംബത്തെയും, കിണറുവിള വിട്ടിൽ മണികണ്ഠനെയും ഭാര്യ അനിതയെയുമാണ് സുവിശേഷ വിരോധികൾ ആക്രമിക്കാൻ എത്തിയത്.

മണികണ്ഠന്റെ വിട്ടിൽ ഭവനസന്ദർശനത്തിന് പോയ പാസ്റ്ററെയും കുടുംബത്തെയുമാണ് ആദ്യം ആക്രമിക്കാൻ എത്തിയത്. തടസം നിന്ന മണികണ്ഠനെയും അനിതയെയും അക്രമികൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുകയും ചെയ്തു. മതസ്വാതന്ത്ര്യം നിലനിൽക്കുന്ന കേരളത്തിൽ സുവിശേഷ വിരോധികൾ പല സ്ഥലങ്ങളിലും പെന്തകോസ്ത് സഭകൾക്ക് എതിരെയും, പാസ്റ്റർമാർക്ക് എതിരെയുമുള്ള അക്രമണങ്ങൾ പതിവ് സംഭവമായി മാറിയിരിക്കുന്നു. ഈ ആക്രമണത്തിൽ യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശീയ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിൽ അപലപിച്ചു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading