എബി തോമസ് (43)ന്യൂയോർക്കിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ന്യൂയോർക്ക് സഭയിലെ സജീവ അംഗം ബ്രദർ എബി തോമസ് (43) ജനുവരി 9 വെള്ളിയാഴ്ച്ച ന്യൂയോർക്കിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെട്ടെന്ന് ഉണ്ടായ രോഗബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ ആയിരുന്നു. റാന്നി വലിയകാവ്, കരിക്കോട്ട് – പൂച്ചെടിയിൽ തോമസ് ഉമ്മൻ – അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്. അനുഗ്രഹീത ക്രിസ്തീയ ഗായികയും, പവർ വിഷൻ യു.എസ്. എ. ന്യൂയോർക്ക് ക്വയർ അംഗവും ആയ രമ്യ എലിസബത്ത് നൈനാൻ്റെ ഭർത്താവാണ് പരേതൻ. ദമ്പതികൾക്ക് എസ്ര, എമ്മ എന്ന രണ്ട് മക്കൾ ഉണ്ട്.

ഭൗതിക ശരീരം ജനുവരി 15 വ്യാഴാഴ്ച വൈകിട്ട് 6:00 മണിക്ക് ന്യൂ ഹൈഡ് പാർക്കിലുള്ള ഫ്യൂണറൽ ചാപ്പലിൽ (Park Funeral Chapel, 2175 Jericho TPKE, New Hyde Park, NY) പൊതു ദർശനത്തിന് വയ്ക്കുന്നതോടൊപ്പം ഐ.പി.സി. ന്യൂയോർക്ക് സഭയുടെ നേതൃത്വത്തിൽ അനുസ്മരണ ശുശ്രൂഷ നടക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 16 വെള്ളിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് സെമിത്തേരിയിൽ (Nassau Knolls Cemetery) ഭൗതികശരീരം സംസ്കരിക്കും. എയ്മി – ബിജു വർഗ്ഗീസ് പരേതൻ്റെ ഏക സഹോദരിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading