ഐപിസി അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ

അടൂർ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) അടൂർ വെസ്റ്റ് സെന്റർ കൺവെൻഷൻ 2025 നവംബർ 12 ബുധൻ മുതൽ 16 ഞായർ വരെ ശൂരനാട് ഐപിസി ശാലേം ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ( ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ്‌ ) ഉദ്ഘാടനം ചെയ്യുകയും. പാസ്റ്റർ തോമസ് ജോസഫ് (ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ കെ ജെ തോമസ്, പാസ്റ്റർ രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) എന്നീ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുകയും, സംഗീത ശുശ്രൂഷകൾക്ക് സെന്റർ ക്വയറിനോടൊപ്പം ഇവാ. ഇമ്മാനുവേൽ, കെ ബി, ജോൺസൺ ഡേവിഡ്, സന്തോഷ് ജോയി, പാസ്റ്റർ എബി ബാബു എന്നിവർ നേതൃത്വം നൽകുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ പുത്രിക സംഘടനകളുടെ സംയുക്ത വാർഷികം നടത്തപ്പെടുന്നു.

സെന്ററിലെ 28 സഭകളുടെ സംയുക്ത സഭായോഗം ഞായറാഴ്ച രാവിലെ 08:30 മുതൽ ഉച്ചക്ക് 12:30 വരെ നടത്തപ്പെടുന്നു.

കൺവെൻഷന് സെന്റർ എക്സിക്യൂട്ടീവ്സും കമ്മറ്റിയും നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading