അയർലൻഡ് കോർക്ക് എബനേസർ ചർച്ച് 7-മത് വാർഷിക കൺവൻഷനും യുവജന സമ്മേളനവും

അയർലൻഡ്: അയർലൻഡ് കോർക്ക് എബനേസർ ചർച്ചിന്റെ 7-മത് വാർഷിക കൺവെൻഷനും യുവജന സമ്മേളനവും
ഒക്ടോബർ 31 മുതൽ നവംബർ 2 വരെ കാർറൈഗ് സെന്റർ, ബാളിങ്കോളിക്-ൽ വച്ചു നടത്തപ്പെടുന്നു. മുഖ്യ പ്രാസംഗികനായി
പാസ്റ്റർ പി. സി. ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുന്നു. അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകൾക്ക് പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ ബിജുമോൻ കെ. പി. എന്നിവർ സഹനേതൃത്വം വഹിക്കും. എബെനേസർ കോയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ദൈവത്തിന്റെ മഹത്വം പ്രത്യക്ഷപ്പെടുന്ന ഈ മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാർഷിക കൺവൻഷനിലേക്കും യൂത്ത് സെമിനാറിലേക്കും എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading