നന്മയുടെ വഴിയിലൂടെ അഞ്ച് പതിറ്റാണ്ട്‌ പ്രവാസജീവിതം നയിച്ച ശ്രീ രാജൻ പീറ്റർ – ശ്രീമതി ലിസിക്കുട്ടി ദമ്പതിമാരെ ഹൃദയം നിറഞ്ഞ് അനുമോദിച്ച് ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റർ

എഴുത്ത് കടപ്പാട് : ബ്രദർ റോയ് കെ യോഹന്നാൻ

അബ്ബാസിയ: :“എല്ലാം ദൈവത്തിന്റെ ദാനമെന്ന” സാക്ഷ്യവുമായി ഏറെ വിനയാന്വിതനായി ശ്രീ രാജൻ പീറ്റർ ക്രൈസ്തവ എഴുത്തുപുരയിൽ നിന്ന് മെമെന്റോ ഏറ്റ് വാങ്ങുമ്പോൾ, സദസിൽ ഇരുന്നവർക്ക് ലിസി ആന്റിയും ഒപ്പം വേണമെന്ന ആവശ്യം ഉന്നയിക്കാതിരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ അമ്പത് വർഷങ്ങളായി, തങ്ങളെ തേടി വരുന്നവരെക്കാൾ സഹായം ആവശ്യമുള്ളവരെ തേടിച്ചെന്ന് സഹോദര ബന്ധത്തിൽ എത്തി ച്ചേരുകയായിരുന്നു ശ്രീ രാജൻ പീറ്റർ – ശ്രീമതി ലിസിക്കുട്ടി ദമ്പതിമാർ.

കാൻസറിനെയും കോവിഡ് ബുദ്ധിമുട്ടിനെയും അതിജീവിച്ച്, തമ്പുരാൻ കരം പിടിച്ച് എഴുനേൽപ്പിച്ചതിൽ സ്തുതി അർപ്പിക്കുമ്പോൾ, തനിക്കായി പ്രാർത്ഥിച്ച നൂറ് കണക്കിന് സഹോദരങ്ങൾക്കുള്ള നന്ദി ശ്രീ രാജൻ പീറ്റർ മറന്നില്ല.

കെ റ്റി എം സി സി നേതൃനിരയിലെ അംഗവും, കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് സഭയിലെ സീനിയർ അംഗവും, അടൂർ വടക്കടത്ത്കാവ് സ്വദേശിയും, കൊല്ലകടവ് ഫെയ്ത്ത് ഹോം ഡയറക്ടർ ബോർഡ് മെമ്പറുമായ ശ്രീ രാജൻ പീറ്ററിനെ ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനം സദസ് നന്ദിപൂർവ്വം സ്വീകരിച്ചു, ദൈവത്തെ സ്തുതിച്ചു കൊണ്ട്.

യോഗത്തിൽ പാസ്റ്റർ ഡോ. സണ്ണി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ എം പി ജോസഫ് മെമെന്റോ കൈമാറി. ബ്രദർ ലിനു വർഗ്ഗീസ് സ്വാഗതവും ബ്രദർ ജോമോൻ വർഗ്ഗീസ് നന്ദിയും അറിയിച്ചു. ബ്രദർ റോയി കെ യോഹന്നാൻ, ബ്രദർ വർഗ്ഗീസ് മാത്യു, ശ്രീ എം പി ജോസഫ്, പാസ്റ്റർ ബ്ലസൻ പള്ളിപ്പാട്, ഡോ. അനിൽ ജോയി തോമസ്, ബ്രദർ തോമസ് ഫിലിപ്പ്എ ന്നിവർ പ്രസംഗിച്ചു. കെ ഇ കുവൈറ്റ് ചാപ്റ്റർ ക്വയർ ആരാധനക്ക് നേതൃത്വം നൽകി. പാസ്റ്റർ വർഗ്ഗീസ് ജോയിയുടെ പ്രാർത്ഥനയോടെ മീറ്റിംഗ് അവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading