സീനായി ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് നാളെ; യു.കെയിലെ സ്വിണ്ടനിൽ

സ്വിണ്ടൻ: സീനായി ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന സീനായി ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 25 ശനിയാഴ്ച രാവിലെ 9 മുതൽ സ്വിണ്ടനിലെ മാന്നിങ്ടൺ റിക്രിയേഷൻ ഗ്രൗണ്ടിൽ (SN5 7YW) നടക്കും.

ടൂർണമെന്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ക്രൈസ്തവ എഴുത്തുപുര യു.കെ. ചാപ്റ്റർ മീഡിയ പാർട്ണറാണ്.

ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ കെഫാ ടി.വിയുടെ യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. യു.കെയിലെ വിവിധ സഭകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിലേക്ക് കായികപ്രേമികളെയും വിശ്വാസിസമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading