അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിന് ഹൂസ്റ്റണിൽ അനുഗ്രഹീത തുടക്കം

ഹൂസ്റ്റൺ: അമേരിക്കയിലെയും കാനഡയിലെയും അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന AGIFNA നാഷണൽ ഫാമിലി കോൺഫറൻസിന് ഹൂസ്റ്റണിൽ തുടക്കമായി. ഹൂസ്റ്റൺ നഗരത്തിലെ മാരിയറ്റ് വെസ്റ്റ്‌ചേസ് ഹോട്ടലിൽ നടക്കുന്ന നാല് ദിവസത്തെ സമ്മേളനത്തിൽ അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.

നാഷണൽ കൺവീനർ റവ. തോമസ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. റവ. സാം പണിക്കർ (ഫ്ലോറിഡ) അധ്യക്ഷത വഹിച്ചു. റവ. ബഥേൽ സാമുവൽ സങ്കീർത്തന വായന നടത്തി. ലോക്കൽ കോ-ഓർഡിനേറ്റർ ജോൺ ലൂക്കോസ് സ്വാഗതം ആശംസിച്ചു.

നിനയാത്ത നാഴികയിൽ വരുന്ന മണവാളനെ സ്വീകരിക്കാൻ ആത്മീയമായി ഒരുങ്ങിയിരിക്കണമെന്ന ആഹ്വാനമാണ് ഉദ്ഘാടന സമ്മേളനത്തിൽ ഉയർന്നത്. വിളക്കിൽ എണ്ണയുമായി കാത്തിരിക്കുന്നവർ ജഡത്തിന്റെ പ്രവർത്തികളിലൂടെ എണ്ണ നഷ്ടപ്പെടുത്തരുതെന്നും ആത്മമണവാളനുമായി ബന്ധമുള്ളവർ ആർപ്പുവിളി കേൾക്കാൻ ഒരുങ്ങണമെന്നും പ്രസംഗകർ ഓർമിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. കിപ്ലിംഗ് ബാച്ചിലർ എന്നിവർ പ്രസംഗിച്ചു. റവ. നദാൻ റൗസ് ആശംസ അറിയിച്ചു. ഡോ. ടോം ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടന്നു. റവ. ബിനു ജോൺ, രാജൻ ഏബ്രഹാം, റവ. ജോൺ സി. ഡാനിയൽ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ റവ. ജോ തോമസ്, റവ. സണ്ണി പ്രസാദ്, റവ. നിരവ് അൽഫോൻസ്, റവ. ടി.ജെ. സാമുവൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിംഗ് ബാച്ചിലർ, റവ. ദിലീപ് ത്യാഗരാജൻ, സിസ്റ്റർ ആഷ്‌ലി പ്രത്യാഷ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. കോശി വൈദ്യൻ, റവ. ബോവസ് മാത്യു, സിസ്റ്റർ ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ തുടങ്ങിയവർ ശുശ്രൂഷിക്കും.

 

റവ. തോമസ് ഏബ്രഹാം (കൺവീനർ), പാസ്റ്റർ റോയ് തോമസ് (ജോയിന്റ് കൺവീനർ), ജോമോൻ ഗീവർഗീസ് (സെക്രട്ടറി), പാസ്റ്റർ മാത്യു തോമസ് (ട്രഷറർ), പാസ്റ്റർ ലെവി ചെറിയാൻ (ഇംഗ്ലീഷ് സെഷൻ കോ-ഓർഡിനേറ്റർ), സൂസൻ ജേക്കബ് (ലേഡീസ് കോ-ഓർഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പാസ്റ്റർ തോമസ് വർഗീസ് ജനറൽ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading