ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്ററിന്റെ മെഗാ ബൈബിൾ ക്വിസ്: രജിസ്ട്രേഷന് വൻ പങ്കാളിത്തം; ഓഗസ്റ്റ് 31 വരെ അവസരം

ഡബ്ലിൻ: ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ആദ്യത്തെ മെഗാ ബൈബിൾ ക്വിസ് 2026 സെപ്റ്റംബർ 13-ന് (ഞായറാഴ്ച) വൈകിട്ട് 5.00 മുതൽ 6.00 വരെ നടക്കും. മത്സരത്തിനായുള്ള രജിസ്ട്രേഷനിൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.

ബൈബിൾ വായനയും പഠനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി സംഘടിപ്പിക്കുന്ന ക്വിസിൽ വിശുദ്ധ ബൈബിളിലെ എല്ലാ പുസ്തകങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ റൗണ്ട് ഡബ്ലിൻ, വാട്ടർഫോർഡ്, കോർക്ക്, ഡുലീക്ക്, സ്ലൈഗോ, റോസ്കോമൺ എന്നീ കൗണ്ടികളിലെ നിർദിഷ്ട കേന്ദ്രങ്ങളിൽ നടക്കും. തുടർന്ന് യോഗ്യത നേടുന്നവർക്കായി ഫൈനൽ റൗണ്ട് സംഘടിപ്പിക്കും.

വിജയികൾക്ക് ഒന്നാം സമ്മാനമായി €500, രണ്ടാം സമ്മാനമായി €300, മൂന്നാം സമ്മാനമായി €200 എന്നിവയും, കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകും.

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് €15 ആണ്. സഭാ-ഭാഷാ വ്യത്യാസമില്ലാതെ ക്രൈസ്തവ വിശ്വാസികൾക്കും ബൈബിൾ പഠനത്തിൽ താൽപര്യമുള്ള ഏവർക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷനായി:

https://docs.google.com/forms/d/e/1FAIpQLSfTHDaZbmRdIG6jMKU4BavRwaEW-hgZypxtSbSoOauCgpS_rw/viewform?usp=publish-editor

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ. സോവി മാത്യു – 0892580801, ബ്രദർ. മനോജ് മണി – 0892735235, ബ്രദർ. ഫിന്നി മാത്യു – 0899414290

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading