പ്രാർത്ഥനാ ഹാളിൽ ക്രൈസ്തവ വിരുദ്ധരുടെ ആക്രമണം; പാസ്റ്റർ ബോവസിനും വിശ്വാസികൾക്കും ക്രൂര മർദനം

ജയ്പൂർ: ഇന്ന് (ഞായറാഴ്ച) രാവിലെ നടന്ന ആരാധനാ യോഗത്തിനിടെ ക്രൈസ്തവ വിരുദ്ധരുടെ ഒരു സംഘം ജയ്പൂർ പ്രതാപ് നഗറിലുള്ള പേനിയേൽ AG സഭയിലെ പാസ്റ്റർ ബോവസിനെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ നിരവധി വിശ്വാസികളെ ക്രൂരമായി മർദ്ദിച്ചു.

ഏകദേശം 35-40 പേർ വരുന്ന സംഘം പ്രാർത്ഥനാ ഹാളിലേക്ക് കടന്ന് വാതിൽ അടച്ച്, അകത്തു ഉണ്ടായിരുന്നവരെ ക്രൂരമായി മർദിക്കുകയായിരുന്നു.. സ്ത്രീകൾ ഉൾപ്പെടെ ആരെയും പുറത്ത് വിടാതെ മണിക്കൂറോളം ആക്രമണം നടന്നു.

ആക്രമണത്തിൽ പാസ്റ്റർ ബോവസും കുടുംബവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നു. ആക്രമണത്തിനിടെ പണവും കൊള്ളയടിക്കപ്പെട്ടതായി പറയുന്നു.

ദൈവത്തിന്റെ കൃപയാൽ ആക്രമണത്തിൽ നിന്ന് ജീവൻ രക്ഷപെട്ടുവെങ്കിലും, സഭാംഗങ്ങളുടെ നില വളരെ വേദനാജനകമാണ്.

തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ബോവസ് അനേകം വർഷങ്ങളായി ജയ്പൂരിൽ പ്രവർത്തിച്ച് വരികയാണ്. സംഭവത്തെ തുടർന്ന് സഭാ നേതൃത്വം അടിയന്തര പ്രാർത്ഥനയും സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading