വാഹനാപകടം;പാസ്റ്റർ ജോസ് പ്രകാശ് നിത്യതയിൽ ചേർക്കപ്പെട്ടു. .

കാരക്കോണം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നെയ്യാറ്റിൻകര സെന്ററിലെ മുൻ സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ജോസ് പ്രകാശ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈ 2 ബുധനാഴ്ച്ച വൈകുന്നേരം തന്റെ മകനെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് പോകുന്ന വഴിയിൽ കാരക്കോണത്തിന് സമീപത്ത് വച്ച് തന്റെ മകൻ കടയിൽ ഒരു സാധനം വാങ്ങുവാൻ പോയപ്പോൾ ദൈവദാസൻ ബൈക്കുമായി നിർത്തിയിരുന്ന സ്ഥലത്ത് തമിഴ്നാട് ബസ് വന്ന് തന്നെ ഇടിച്ച് തെറിപ്പിക്കുകയും താൻ തെറിച്ച് സമീപമുള്ള കോൺക്രീറ്റിൽ തലയിടിച്ച് വീഴുകയും ചെയ്തു. അത് നിമിത്തം തലയോട്ടിക്കും താടിയെല്ലിനും പൊട്ടൽ സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹോസ്‌പിറ്റിലിൽ വെന്റിലേറ്ററിൽ അഡ്മിറ്റായിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് ജൂലൈ 6 ഞാറാഴ്ച്ച പേരക്കോണം ആനക്കുഴി സ്വവസതിയിലെ ശുശ്രുഷകൾക്ക് ശേഷം വൈകിട്ട് 5 മണിക്ക് നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading