“അവീവ്-2025” ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ്

ഹാലിഫാക്സ്/കാനഡ: ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പ് ജൂലൈ 4 മുതൽ 6 വരെ ട്രൂറോയിലെ ഇവാഞ്ചലിൻ റിട്രീറ് സെന്ററിൽ വെച്ച് നടത്തപെടുന്നു. “ഉണരുക തിരിച്ചറിയുക : അവ്യക്തകാലത്തെ ആത്മീയ തിരിച്ചറിവ് ” (Wake up and discern; Discernment in the age of confusion) എന്നതാണ് ക്യാമ്പ്തീം. ജൂലൈ 4നു രാവിലെ 10 മണിക്ക് കാനഡ ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ സഹസ്ഥാപകനും ഹാലിഫാക്സ് സഭാശുശ്രൂഷകനുമായ പാസ്റ്റർ ചാർലി ജോസഫ് സക്കറിയ പ്രാർഥിച്ചു ഉദ്ഘാടനം ചെയ്യും. ഹെബ്രോൻ ഫെല്ലോഷിപ്പ് സൺ‌ഡേസ്കൂൾ ഡിപ്പാർട്മെന്റ് ഡയറക്ടർ നിബു അലക്സാണ്ടർ അധ്യക്ഷത വഹിക്കും. വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ ജെയ്‌സ് പാണ്ടനാട് വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. ബ്രദർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ ഹെബ്രോൻ ക്വയർ ആദ്യദിനം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽക്കും. ഫാമിലി-യൂത്ത് കൗൺസിലിങ് സെഷനുകൾ, ഓപ്പൺ ഫോറം, യൂത്ത് ഇന്റർആക്റ്റീവ് സെഷൻ, ചർച്ചകൾ, ഗ്രൂപ്പ്‌ ഗെയിംസ് തുടങ്ങിയ വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഗ്രേയ്സ് ജോർജ്ജ്, ഗ്ലോറിയ മാത്യു, പ്രയ്‌സ് ബ്ലസ്സൺ, പ്രിസില്ല ആൻ എന്നിവർ കിഡ്സ്‌ സെഷനുകൾക്ക് നേതൃത്വം നൽകും. ജൂലൈ 6ന് രാവിലെ നടക്കുന്ന സഭയോഗത്തോടെ സമ്മർക്യാമ്പ് സമാപിക്കും. ഹെബ്രോൻ ഫെല്ലോഷിപ് ചർച്ചിന്റെ വിവിധ ചാപ്റ്ററുകളിലെ സഭാശുശ്രൂഷകന്മാർ ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയ്ക്ക് നേതൃത്വം നൽകുമെന്ന് ക്യാമ്പ് ഡയറക്ടർ ക്ലിന്റൻ കെ റെസ്റ്റൻ അറിയിച്ചു. ക്യാമ്പ് കോർഡിനേറ്റർമാരായ ജോയൽ സ്റ്റീഫൻ, ഡാനി ലാൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading