അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന്‌ തുടക്കമായി

പ്രാർത്ഥനയിലൂടെ പുതുക്കപ്പെടലിനു ജനം ഒരുങ്ങണം : പാസ്റ്റർ ടി. ജെ.സാമുവേൽ

പറന്തൽ: ദൈവസഭയുടെ വളർച്ചയ്ക്ക് ശക്തി പകരുവാൻ പിൻമഴ പെയ്തിറങ്ങുന്ന സമയമാണിതെന്നും പിൻമഴയ്ക്കായി ജനം ഉണർന്നു പ്രാർത്ഥിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. കൃഷികളുടെ ആരംഭത്തിൽ മുൻമഴയും യഥാസമയം മികച്ച ഫലം ലഭിക്കേണ്ടതിനു പിൻമഴയും ആവശ്യമായിരിക്കുന്നതു പോലെ ദൈവത്തിൻ്റെ സഭയ്ക്കും ഇത് അനിവാര്യമാണെന്നും ഈ കാലം പിൻമഴയുടെ കാലമാണെന്നും അത് പ്രാർത്ഥനയും ഉണർവുമായി ഭാരതമെങ്ങും ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

News Middle Advt Banner

ജനവും സഭയും ആലസ്യം വിട്ടുണരണമെന്നും പ്രാർത്ഥനയ്ക്ക് പ്രത്യേക പ്രാധാന്യം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് സഭ ഈ വർഷം പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചു. നിലയ്ക്കാത്ത പ്രാർത്ഥനയ്ക്കൊപ്പം കൂടുതൽ പ്രാർത്ഥന പരിപാടികൾ സഭ മറ്റു പ്രവർത്തനങ്ങൾക്കൊപ്പം നടപ്പിലാക്കുമെന്നും പാസ്റ്റർ ടി.ജെ. സാമുവേൽ പറഞ്ഞു.

പാസ്റ്റർ കെ.സി.ജോൺ ഡാളസ്, പാസ്റ്റർ
ജോൺ തോമസ് കാനഡ എന്നിവർ മുഖ്യസന്ദേശം നല്കി.ചർച്ച് ഓഫ് ഗോഡ് സൗദി ഓവർസീയറായ പാസ്റ്റർ റെജി തലവടി ആശംസാസന്ദേശം നല്കി.ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി. സൈമൺ അദ്ധ്യക്ഷനായിരുന്നു.സിസ്റ്റർ ഡയ്സി തോമസ്, ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ ബ്രദർ ബാബു തോമസ്, കട്ടപ്പന സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷിബു ഫിലിപ്പ് എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. എറണാകുളം വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജു പി.എസ് പ്രാരംഭ പ്രാർത്ഥനയും അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.ജി.ഡാനിയേൽ സമർപ്പണ പ്രാർത്ഥനയും നടത്തി.പാസ്റ്റർ ഇമ്മാനുവേൽ കെ.ബി യുടെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.

 

ചിത്രത്തിൻ്റെ അടിക്കുറിപ്പ്:

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ സഭ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പറന്തൽ എ ജി കൺവൻഷൻ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർമാരായ ബാബു വർഗീസ്, പി.കെ.ജോസ്, തോമസ് ഫിലിപ്പ്, എം.ടി. സൈമൺ, ഐസക് വി മാത്യു, ജോൺ തോമസ്, കെ.സി.ജോൺ, ടി.കെ.കോശി വൈദ്യൻ, ഡോ.ഐസക് ചെറിയാൻ, എബ്രഹാം ഉണ്ണൂണ്ണി, ജോസഫ് ഡാനിയേൽ, രാജൻ ജോർജ് തുടങ്ങിയവർ സമീപം

ഇന്ന് (28/1/25)

രാവിലെ 9 ന് പാസ്റ്റേഴ്സ് സെമിനാർ: പാസ്റ്റർ ടി.എ.വർഗീസ്, പാസ്റ്റർ ജോസഫ് ഡാനിയേൽ, പാസ്റ്റർ പി.കെ.ജോസ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്,

ഉച്ചയ്ക്ക് 2 ന് ശുശ്രുഷക സമ്മേളനം:
പാസ്റ്റർ പി.സി.ജോൺ

വൈകിട്ട് 6 ന് പൊതുസമ്മേളനം അദ്ധ്യക്ഷൻ പാസ്റ്റർ ആർ.സനൽകുമാർ സന്ദേശം: പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ ജോർജ് പി ചാക്കോ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading