ദോഹ ഏജിയിൽ ത്രിദിന ഉണർവ്‌ യോഗങ്ങൾ ഇന്ന് മുതൽ

KE NEWS DESK

 

ദോഹ: ഖത്തറിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജിയുടെ യുവജന പ്രസ്ഥാനമായ CA(ക്രൈസ്റ്റ് അംബാസിസ്സെഡേഴ്‌സ് )ന്റെ നേതൃത്വത്തിൽ ഡിസംബർ 3,4,5 തീയ്യതികളിലായി ഉണർവ്‌ യോഗങ്ങൾ ദോഹ ഏജി സഭാഹാളിൽ വെച്ചു നടക്കും. എല്ലാ ദിവസവും വൈകീട്ട് 07:00 നു തുടങ്ങുന്ന കൺവെൻഷനിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (കേരള )സഭയുടെ അസിസ്റ്റന്റ് ഓവർസിയർ ഡോക്ടർ ഷിബു കെ മാത്യു വചനപ്രഘോഷണം നടത്തും.

അനുഗ്രഹിത വർഷിപ്പ് ലീഡറും സ്പാർക് മിനിസ്ട്രിസ് സ്ഥാപകനുമായ പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വത്തിലുള്ള ദോഹ ഏജി ഗായകസംഘം സംഗീതശുശ്രൂഷ നിർവ്വഹിക്കും.

ദോഹ ഏജി സീനിയർ പാസ്റ്റർ റോയി വർഗീസ് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading