പി വൈ പി എ കർണാടക സ്റ്റേറ്റിന് പുതിയ ഭരണസമിതി

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ പി വൈ പി എ സംസ്ഥാന പ്രസിഡൻറായി ബ്രദർ.ജോബി ജോസഫ് വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു.


ബ്രദർ. ജെറിൻ എബ്രാഹാം (വൈസ് പ്രസിഡൻ്റ്), ബ്രദർ.ജിൻസൺ ഡി. തോമസ് (സെക്രട്ടറി),
സിസ്റ്റർ.സൗമ്യ ജോസഫ്, ബ്രദർ ജസ്റ്റിൻ കെ. മാത്യു (ജോയിൻ്റ്റ് സെക്രട്ടറി) ,
ബ്രദർ.റെയ്നു സാം (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
5 സഹോദരിമാരടക്കം 19കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. കർണാടക പി.വൈ.പി.എ ചരിത്രത്തിൽ സഹോദരിമാർ നേതൃത്വനിരയിൽ വരുന്നത് ഇത് ആദ്യമായാണ് .
ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്റ്റേറ്റ് പ്രസിണ്ടൻറ് പാസ്റ്റർ കെ.എസ്. ജോസഫ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിണ്ടൻറ് പാസ്റ്റർ.ജോസ് മാത്യു സെക്രട്ടറി പാസ്റ്റർ ഡോ. വർഗ്ഗീസ്സ് ഫിലിപ്പ് , ജോയിൻ്റ് സെക്രട്ടറി ബ്രദർ. ജോയി പാപ്പച്ചൻ ട്രഷറാർ ബ്രദർ. പി.ഒ. സാമുവേൽ എന്നിവർ പങ്കെടുത്തു.
പാസ്റ്റർ ഡോ. വർഗ്ഗീസ്സ് ഫിലിപ്പ് വചന ശുശ്രൂഷയും
പാസ്റ്റർ ജോസ് മാത്യു അനുഗ്രഹ പ്രാർഥനയും നടത്തി.
പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുത്ത ബ്രദർ.ജോബി ജോസഫ് വിമാനത്തിൻ്റെ പൈലറ്റും കർണാടക സ്റ്റേറ്റ് ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫിൻ്റെ ഇളയ മകനുമാണ്.
കർണാടക സ്റ്റേറ്റ് പി.വൈ.പി.എ യുടെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനം ഏറെ മികച്ചതായിരുന്നുവെന്ന് യോഗത്തിൽ ഏവരും അഭിപ്രായപ്പെട്ടു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading