ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവംബർ 15 മുതൽ

 

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 15 മുതൽ 17 വരെ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ നടക്കും.
നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.എസ്.ജോസഫ്, അനീഷ് തോമസ് (റാന്നി), തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ പ്രസംഗിക്കും.
ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ പ്രത്യേക ഉണർവ് യോഗവും ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പി വൈ പി എ ,സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും കിംങ്ങ്സ് ഫാമിൽ നടക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ് (പ്രസിഡന്റ്), ലാൻസൺ പി.മത്തായി ( സെക്രട്ടറി), ജോൺസൺ ടൈറ്റസ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading