യൂത്ത് ഫെസ്റ്റ് : ഏകദിന സെമിനാർ ഒക്ടോബർ 12ന്

മസ്കറ്റ് :യുവപ്രഭാഷകനായ പാസ്റ്റർ ജോ തോമസ്, ഗായകനും പ്രഭാഷകനുമായ പാസ്റ്റർ ജെമി ജേക്കബ് എന്നിവർ അതിഥികളായി പങ്കെടുക്കുന്ന യൂത്ത് ഫെസ്റ്റ് – 2024 മസ്കറ്റിൽ നടക്കും. ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ യുവജന വിഭാഗമായ യൂത്ത് ഫെലോഷിപ്പാണ് സെമിനാർ സംഘാടകർ. ഒക്ടോബർ 12 ശനിയാഴ്ച മസ്കറ്റ് റൂവിയിലുള്ള അൽ നൂർ ഹാളാണ് സമ്മേളനവേദി. രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 വരെയാണ് മീറ്റിംഗ്.

News Middle Advt Banner

ഗാന പരിശീലനം, വേദപഠനം, കുട്ടികൾക്കായുള്ള പ്രത്യേക കിഡ്സ് സെഷൻ എന്നിവ മീറ്റിങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

“തികഞ്ഞ ആത്മീകത” (Perfect Spirituality) എന്ന ചിന്താവിഷയം സെമിനാറിൽ ചർച്ച ചെയ്യപ്പെടും. സഭാ പ്രസിഡന്റ് പാസ്റ്റർ എ വൈ തോമസ് യൂത്ത് ഫെസ്റ്റ് പ്രാർത്ഥിച്ച് സമർപ്പിക്കും.

യൂത്ത് ഫെലോഷിപ് സെക്രട്ടറി റോബിൻ മാത്യു, ട്രഷറർ ജോമോൻ പി ജേക്കബ്, കമ്മിറ്റി അംഗങ്ങളായ സാംസൺ ജോർജ്, ബിനു ജോർജ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading