വാളകം പാലസ് മൗണ്ടിലെ ഇവാൻജലിക്കൽ ഡയോസിഷൻ കേന്ദ്രത്തിൽ മെഗാമെഡിക്കൽ ക്യാമ്പ് ശനിയാഴ്ച
വാളകം:സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കൊട്ടാരക്കര -കുണ്ടറ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച (12/10 )ഉച്ചയ്ക്ക് 1 മണി മുതൽ വാളകം പാലസ് മൗണ്ടിലുള്ള ഇവാൻജലിക്കൽ സഭ ഡയോസിഷൻ കേന്ദ്രത്തിൽ നടക്കും. അസ്ഥിരോഗ വിഭാഗം, ലാറിംഗോളജി, നേത്രരോഗ ചികിൽസാ വിഭാഗം,ശിശുരോഗ ചികിത്സാ വിഭാഗം,ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. വികാരി ജനറൽ വെരി. റവ.സി. കെ.ജേക്കബ് ഉദ്ഘാടനം ചെയ്യും.സെൻ്റർ പ്രസിഡന്റ് റവ.പ്രകാശ് മാത്യു അധ്യക്ഷത വഹിക്കും.
ഡോ.അലക്സ് എബ്രഹാം, ഡോ.ജോബിൻ ജോൺ മോൻസി , ഡോ.മഞ്ജു.ഇ. ഐസക്, ഡോ.അനിത ചെറിയാൻ, ഡോ.ജെസ്വിൻ മേരി ജെയിംസ്, ഡോ.ഷേബ തോമസ് എന്നിവർ ആരോഗ്യ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകും.


- Advertisement -

Comments are closed.