ശാരോൻ ഫെലോഷിപ്പ്‌ കോൾചെസ്റ്റർ സഭ ശുശ്രൂഷകനായി പാസ്റ്റർ. ഷിബു ജോൺ തരകൻ ചുമതലയേറ്റു

കോൾചെസ്റ്റർ: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ കോൾചെസ്റ്റർ സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ. ഷിബു ജോൺ തരകൻ ചുമതലയേറ്റു. ശാരോൻ യൂകെ & അയർലണ്ട്‌ റിജിയൻ സെക്രട്ടറി പാസ്റ്റർ. പ്രെയ്സ്‌ വർഗീസ്‌ അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ യൂ. കെ & അയർലണ്ട്‌ റീജിയൻ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ. ജെയിൻ തോമസ്‌ സങ്കീർത്തനത്തിൽ നിന്ന് ശുശ്രൂഷിച്ചു. സഭായോഗത്തൊടനുബന്ധിച്ച്‌ നടന്ന ശുശ്രൂഷയിൽ ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ നോർത്ത്‌ അമേരിക്കൻ സഭകളുടെ പ്രസിഡന്റ്‌ ഡോ. റ്റിങ്കു തോംസൺ മുഖ്യ സന്ദേശം നൽകി. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ. സാംകുട്ടി പാപ്പച്ചൻ ശുശ്രൂഷകന്റെയും സഭയുടെയും ദൗത്യത്തെപറ്റി സന്ദേശം നൽകി, പ്രാർത്ഥിച്ച്‌ ശുശ്രൂഷക്കായി ഭരമേൽപ്പിച്ചു. റീജിയൻ സി. ഇ.എം സെക്രട്ടറി ഇവാ. പ്രിൻസ്‌ യോഹന്നാൻ ആശംസകൾ അറിയിച്ചു.

News Middle Advt Banner


മണക്കാല ഫെയ്ത്ത്‌ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ദൈവവചന പഠനം പൂർത്തികരിച്ച പാസ്റ്റർ. ഷിബു ജോൺ തരകൻ കേരളത്തിൽ ശാരോന്റെ വിവിധ സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്‌. ഭാര്യ ജീനാ ജോൺ, മക്കൾ ഷക്കയിനാ, ശാരോൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading