ഐ.പി.സി.എൻ.ആർ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൺ 55-ാമത് ജനറൽ  കൺവൻഷനും ശുശ്രൂഷക സമ്മേളനവും അനുഗ്രഹമായി സമാപിച്ചു. സെപ്റ്റംബർ 13  മുതൽ 15 വരെ ഡൽഹി കനോട്ട് പ്ലേസിലുള്ള എൻ. ഡി. എം.സി. കൺവെൻഷൻ സെന്ററിലും, ഞായറാഴ്ചത്തെ സംയുക്ത ആരാധന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിലുമാണ് നടന്നത് .”വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക”   (എബ്രായർ 6:12) എന്നുള്ള ഈ വർഷത്തെ കൺവൻഷൻ തീമിനെ അടിസ്ഥാനമാക്കിയുള്ള ദൈവവചന പ്രഘോഷണം ആളുകളുടെ ഹൃദയങ്ങളിൽ ആത്മീയ ചൈതന്യം ഉളവാക്കുന്നതായിരീന്നു. പ്രശസ്ത സുവിശേഷ  പ്രഭാഷകൻ പാസ്റ്റർ. രാജേന്ദ്ര ഡേവിഡ്, രാജസ്ഥാൻ, മുഖ്യ പ്രഭാഷകൻ ആയിരുന്നു. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന  സയോൺ സിംഗേഴ്സിൻ്റെ ഗാനശുശ്രൂഷ ജനത്തെ ശക്തമായ ആരാധനയിലേക്ക് നയിക്കുകയുണ്ടായി.

News Middle Advt Banner

സെപ്റ്റംബർ 15, ഞായറാഴ്ച രാവിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ  നടന്ന സംയുക്ത ആരാധനയിൽ ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു. ഐ.പി.സി.എൻ.ആർ വൈസ് പ്രസിഡന്റ് പാസ്റ്റർ. ശാമുവേൽ തോമസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ. രാജേന്ദ്ര ഡേവിഡ് പാസ്റ്റർ. ലാജി പോൾ എന്നിവർ ദൈവ വചനം പ്രസംഗിച്ചു. “അധർമ്മവും, അനീതിയും, മത്സര മനോഭാവവും ഉപേക്ഷിച്ച് ജനം ദൈവത്തിങ്കലേക്ക് മടങ്ങി വരണമെന്ന്” പാസ്റ്റർ. രാജേന്ദ്ര ഡേവിഡ്  തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഐ.പി.സി.എൻ.ആർ ജനറൽ സെക്രട്ടറി പാസ്റ്റർ. തോമസ് ശാമുവേലിന്റെ പ്രാർത്ഥനയോടെ  മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന അനുഗ്രഹീത യോഗങ്ങൾക്ക് സമാപനമായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading