കുവൈറ്റ് റ്റൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ റ്റി എം സി സി) 2024 ലെ റ്റാലന്റ്‌റ് റ്റെസ്റ്റ് സെപ്റ്റംബര്‍ 15 ന്

കുവൈറ്റ്‌ സിറ്റി : ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരള ഫിലിം അക്കാദമി തൽക്കാല ചെയർമാൻ  പ്രേം കുമാർ ഉത്ഘാടനം ചെയ്യും. ഹാർവെസ്റ്റ് റ്റെലിവിഷനിൽ കൂടി ലൈവ് ടെലികാസ്റ് ഉണ്ടായിരിക്കും.

കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ റ്റി എം സി സി) റ്റാലന്റ്‌റ് റ്റെസ്റ്റ് സെപ്റ്റംബര്‍ 15 ന് നടക്കും. എന്‍ ഇ സി കെ അങ്കണത്തില്‍ വിവിധ വേദികളിലായി രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ എന്‍ ഇ സി കെ ലെയും അഹമ്മദി സെയിന്റ് പോള്‍സിലും ഉള്‍പ്പെട്ട മാര്‍ത്തോമാ, സി എസ് ഐ, ഇവാഞ്ചലിക്കല്‍, ബ്രദറണ്‍, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളില്‍ നിന്നായി 500 ല്‍ പരം മത്സരര്‍ത്ഥികള്‍ മാറ്റുരയ്ക്കും. സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരം ഉണ്ടാകും.

മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിന്‍ മത്സരവും ഉണ്ടാകും .പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. എന്‍ ഇ സി കെ ചെയര്‍മാന്‍ റവ .ഇമ്മാനുവേല്‍ ഗരീബ് ഉദ്ഘാടനം ചെയ്യും . ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ശ്രീ പ്രേമം കുമാർ ഉത്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ആത്മീക, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

റ്റാലന്റ്‌റ് റ്റെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറല്‍ കണ്‍വീനര്‍), ഷിബു വി സാം (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), കുര്യന്‍ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോര്‍ജ് ചെറിയാന്‍ (ട്രെഷറര്‍), ജെറാള്‍ഡ് ജോസഫ് (ജോയിന്റ് സെക്രട്ടറി ), റോയ് കെ യോഹന്നാന്‍ (എന്‍ ഇ സി കെ സെക്രട്ടറി ), സജു വാഴയില്‍ തോമസ്, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേല്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading