സാഹസിക നീന്തലിനൊരുങ്ങി എബൻ

കോതമംഗലം: കോതമംഗലം സ്വദേശി എബൻ ജോബിയ്ക്ക് നവംബർ 16 നിർണായക ദിവസം. റെക്കോർഡ് ലക്ഷ്യമാക്കി വേമ്പനാട്ട് കായലിലെ 7 കിലോമീറ്റർ നീന്തി കടക്കുകയാണ് ലക്ഷ്യം. കൈകാലുകൾ ബന്ധിച്ചാണ് ഈ അതിസാഹസിക നീന്തൽ.

News Middle Advt Banner

ആറാം ക്ലാസ് വിദ്യാർത്ഥിയായ എബൻ കഠിന പരിശീലനത്തിലാണ്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ആണ് ലക്ഷ്യം. നീന്തൽ അധ്യാപകൻ ബിജു തങ്കപ്പനാണ് എബന്റെ പരിശീലകൻ. വിദ്യാർത്ഥികളും പ്രായമുള്ളവരും അടക്കം 19 പേരാണ് ബിജു തങ്കപ്പന്റെ പരിശീലനത്തിലൂടെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിട്ടുള്ളത്.

ജൂണിലാണ് നീന്തൽ പഠിച്ചു തുടങ്ങിയത്. കോതമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണ് എബനെ പരിശീലിപ്പിക്കുന്നത്. പരിശീലനത്തിനിടയിൽ അടിയൊഴുക്കുള്ള നദി നീന്തി കടക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതോടെയാണ് കൈകാലുകൾ ബന്ധിച്ചുള്ള നീന്തലിലേക്ക്‌ കടന്നത്.

കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയാണ് എബൻ. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ജോബി എബ്രഹാം – മെറിൻ ജോബി ദമ്പതികളുടെ മൂത്ത മകനാണ്. ഹെബ്സൺ, ജോസസ് എന്നിവർ സഹോദരങ്ങളാണ്. ഐപിസി ഹെബ്രോൺ മണിപ്പാറ സഭാംഗമാണ് ഈ കുടുംബം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading