ക്രൈസ്തവ എഴുത്തുപുര വേറിട്ട മാധ്യമ മുഖം | അനീഷ് തോമസ്

ഓൺലൈൻ മാധ്യമ രംഗത്ത് വേറിട്ട മുഖമായി മാറിയ ക്രൈസ്തവ എഴുത്തുപുര പത്താം വർഷത്തിലേക്ക് എത്തിനിൽക്കുന്നു എന്നത് ഏറെ അഭിമാനകരമാണ് തുടക്കം മുതൽ ഇതുവരെയും ക്രൈസ്തവ എഴുത്തുപുരയുടെ പത്രവും പ്രസിദ്ധീകരണങ്ങളും ലേഖനങ്ങളും നോക്കി കാണുകയും വായിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ എഴുത്തുപുരയുടെ വളർച്ച വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണ്.

ഓൺലൈൻ രംഗത്തെ കിടമത്സരങ്ങൾക്കിടയിലും ദേശീയ അന്തർദേശീയ ക്രൈസ്തവ വാർത്തകൾ ഉൾപ്പെടെ നമുക്ക് അറിയേണ്ട വാർത്തകൾ എല്ലാം ദിവസവും ഇറങ്ങുന്ന പത്രത്തിലൂടെയും പ്രസിദ്ധീകരങ്ങളിലൂടെയും അറിയുവാൻ സാധിക്കുന്നത് വിദേശത്തും സ്വദേശത്തും ഉള്ളവർക്ക് എറെ പ്രയോജനകരമാണ് അതോടെപ്പം ശക്തമായ ദൈവിക ചിന്തകളും ലേഖനങ്ങളും അനേകം ആളുകൾക്ക് അത്മിക വളർച്ചയ്ക്കും ആശ്വസത്തിനും കാരണമാകുന്നു അതേ പോലെ ക്രൈസ്തവ എഴുത്തുപുര നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എറെ അഭിനന്ദർഹമാണ്

ആർക്കും എന്തും എഴുതുവാൻ സാധിക്കുന്ന രംഗമാണ് ഇന്ന് ഓൺലൈൻ മാധ്യമരംഗം എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സത്യസന്ധമായ വാർത്തകൾ ദിനം തോറും നമുക്ക് നൽകുന്ന ഇതിന്റെ എഡിറ്റോറിയൽ ബോർഡിന് എല്ലാവിധ അഭിനന്ദനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു ഇനിയും കാലഘട്ടത്തിന് അനുസരിച്ച് ഉള്ള മാറ്റങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോകാൻ ദൈവം ഈ പ്രസ്ഥാനത്തിനു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അനിഷ് തോമസ്
മാർത്തോമ്മ സഭ പ്രതിനിധി മണ്ഡലാംഗം, കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്‌സ് കമ്മിഷൻ വൈസ് ചെയർമാൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.