വേറിട്ട ലക്ഷ്യവുമായി ക്രൈസ്തവ എഴുത്തുപുര | വെസ്ലി പി. ഏബ്രഹാം

ക്രൈസ്തവ മാധ്യമ രംഗത്ത് വേറിട്ട ആശയവുമായി വാർത്തകൾ ഞൊടിയിടയിൽ ഓരോ വ്യക്തികളുടെ വിരൽത്തുമ്പിൽ ദിവസവും ഡിജിറ്റൽ ഫോർമാറ്റിലും, പ്രിന്റ്ഡ് ഫോർമാറ്റ്‌ എത്തിക്കുന്നത് തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വസ്തുതയാണ്. ആ വെല്ലുവിളി ഏറ്റുടുത്തു കൊണ്ട് മാധ്യമപ്രവർത്തനത്തിൽ കഴിഞ്ഞ 10 വർഷമായി നിറഞ്ഞു നിൽക്കുന്ന ക്രൈസ്തവ എഴുത്തു പുരയ്ക്ക് അഭിനന്ദനങ്ങൾ.

ഒപ്പം വാർത്ത അവതരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് എന്നാൽ ആത്മീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് അണിയറയിൽ പത്ര, മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ക്രൈസ്തവ എഴുത്തുപുരയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിങ്ങളുടെ വിഭവങ്ങൾ ഏറെ ശ്രെദ്ധ നേടുന്നു. അപ്പോൾ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അനേകരുടെ കണ്ണീരോപ്പുവാൻ ഇതിലൂടെ കഴിഞ്ഞു എന്നുള്ളത് എടുത്ത് പറയേണ്ടുന്ന ഒന്നാണ്.

പഴമയുടെ സൗന്ദര്യവും പുതുമയുടെ സൗകര്യവും പ്രയോജനപ്പെടുത്തി വരും കാലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെയ്ക്കുവാൻ ക്രൈസ്തവ എഴുത്തുപ്പുരയ്ക്ക് തുടർന്നും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സ്നേഹപൂർവ്വം,

വെസ് ലി പി. എബ്രഹാം
(മീഡിയ വൈസ് ചെയർമാൻ,
ഐപിസി കേരളാ സ്റ്റേറ്റ്,
മുൻ പി വൈ പി എ സ്റ്റേറ്റ് ട്രഷറർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.