അനേകർക്ക് പ്രയോജനമായി മാറിയ ക്രൈസ്തവ എഴുത്തുപുര | പാസ്റ്റർ സുനിൽ കുഞ്ഞുമോൻ

പരന്ന വായനയും നിരന്ന രചനകളും ചുരുങ്ങി പകരം സോഷ്യൽ മീഡിയകൾ അരങ്ങുവാഴുന്ന ഈ വർത്തമാനകാലഘട്ടത്തിലും ക്രൈസ്തവ സമൂഹത്തിൻ്റെ സാഹിത്യകൃതികളിലൂടെയും ഹൃദയസ്പർശിയായ ലേഖനങ്ങളിലൂടെയും, ആനുകാലിക സംഭവങ്ങളെ അണിനിരത്തിയും ദൈവവചനത്തിന്റെ ആധികാരികതകളെ ഉറപ്പിക്കുകയും ദൈവം വ്യക്തികളിൽ നൽകിയ കൃപയിൽ പൊതിഞ്ഞ സാഹിത്യകൃതികളെ ജനലക്ഷങ്ങളിലേക്ക് എത്തിക്കുകയും കേവലം സന്ദേശങ്ങളിൽ കൂടി മാത്രമല്ല കൂട്ടായ പ്രവർത്തനങ്ങളിലൂടെ അനേകരുടെ ദുരിതപൂർവ്വമായ ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം പകരുവാനും കഴിഞ്ഞ 10 വർഷമായി ക്രൈസ്തവ എഴുത്തുപുരക്ക് കഴിയുന്നു എന്നുള്ളത് ഏറ്റവും പ്രശംസനീയവും സ്തുത്യർഹവുമായ വസ്തുതയാണ്…

തുടർന്നും ക്രൈസ്തവ എഴുത്തുപുരയുടെ പിന്നണി പ്രവർത്തകരെ ക്രൈസ്തവ സമൂഹത്തിൻറെ ആത്മീക ഉണർവിന്റെയും അനേകരുടെ ആശ്വാസത്തിന്റെയും കെടാവെളിച്ചമായി മുന്നേറുവാൻ സർവ്വശക്തനായ ദൈവം സഹായിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

പാസ്റ്റർ. സുനിൽ കുഞ്ഞുമോൻ
മാറാനാഥാ ഗോസ്പൽ ചർച്ച്
പനത്തടി, കാസർഗോഡ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.