ആശംസകളോടെ… : വേറിട്ട ശബ്ദം | സുവി. പ്രിൻസ് മറ്റപ്പള്ളി

നവമാധ്യമങ്ങൾ സമൂഹത്തെ കലുഷിതമാക്കുന്ന ഈ സാഹചര്യത്തിൽ പുത്തൻചുവടുവപ്പിലൂടെ വേറിട്ട ശബ്ദമായി നിന്നുകൊണ്ട് പുതിയ അധ്യായം രചിച്ച് മുന്നേറുകയും കൗതുകങ്ങളുടെ വിസ്മയ ലോകത്തേക്ക് ദൈവ സ്നേഹത്തിന്റെ ശ്രേഷ്ഠതകളിലേക്ക് തന്നെ വിടർന്ന നയനങ്ങളുടെ വായനക്കാരെ ആനയിക്കുകയും ഹൃദയകാരിയായ രചനകളാലും ദൈവീക സ്നേഹവും കരുതലും പ്രത്യേകാൽ എഴുത്തുകാരുടെ അഭിരുചിയും ഭാവനയും സർഗാത്മക കഴിവുകളെല്ലാം വന്നു ചേർന്നിരിക്കുന്ന ഈ പ്ലാറ്റ്ഫോം ഏവർക്കും ഒരു മുതൽക്കൂട്ടാണ്.

മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യന്റെ മനുഷ്യത്വം തിരികെ നൽകുവാൻ മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ച് മനുഷ്യത്വം എന്തെന്ന് ജീവിതം കൊണ്ട് കാണിച്ചു നൽകിയ ക്രിസ്തുവിന്റെ സ്നേഹത്തെ ഇന്നിന്റെ സകല സാധ്യതകൾ ഉപയോഗിച്ച് ഏത് പ്രതികൂലങ്ങളെയും അനുകൂലമാക്കി, ക്രിയാത്മകമായി ദൈവ സ്നേഹത്തെ നവീന ആശയങ്ങളിലൂടെ ആസ്വാദകഹൃദയങ്ങളിലേക്ക് പകരുവാൻ നിങ്ങൾക്ക് കഴിയട്ടെ. സാമൂഹിക സേവന ക്ഷേമ പ്രവർത്തനങ്ങളിലൂടെ മനുഷ്യ ഹൃദയങ്ങളിൽ ദൈവസ്നേഹത്തിന്റെ ആഴം പകരുകയും അനവധി ആളുകളുടെ മറഞ്ഞു കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരികയും, മലയാളികൾക്കെല്ലാം അഭിമാനമായി മാറുകയും ചെയ്ത ക്രൈസ്തവ എഴുത്തുപുര
എഴുത്തിന്റെ വഴികളിലൂടെ നൂതന ആശയങ്ങളുമായി പത്താം വാർഷികം പിന്നിടുമ്പോൾ ഈ അനുഗ്രഹമേറിയ നവീന ആശയങ്ങൾക്ക് തുടക്കമിടുകയും അതിന്റെ എല്ലാ അണിയറ പ്രവർത്തകരോടും ദൈവസ്നേഹത്തെ സമൂഹ നന്മയ്ക്ക് ഉതകുന്ന വിധത്തിൽ മനുഷ്യരിലേക്ക് എത്തിക്കുവാൻ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഒരായിരം ആശംസകൾ നേരുന്നു. ഇനിയും അനേകർക്ക് അനുഗ്രഹമാകട്ടെ…

സുവി. പ്രിൻസ് മറ്റപ്പള്ളി
(മിഷൻ കോ-ഓർഡിനേറ്റർ
ഫാദേഴ്സ് ഹൗസ് തിയോളോജിക്കൽ സെമിനാരി. റാന്നി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.