ഏ.ജി. റിവൈവൽ പ്രയറിൽ ‘ഡിവൈൻ ഡ്വല്ലിംഗ്സ്’ ഫാമിലി സെമിനാർ ജൂലൈ 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ജൂലൈ 1 മുതൽ 3 വരെ ഡിവൈൻ ഡ്വല്ലിംഗ്സ് (Devine Dwellings) പാർട്ട് 2 എന്ന പേരിൽ ഫാമിലി സെമിനാർ ക്രമീകരിച്ചിരിക്കുന്നു. ദിവസവും രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ ഡോ. ജെപ്സിൻ സജി മാലിയിൽ യു എസ് എ, ഡോ.ജെയിംസ് ജോർജ് വെൺമണി പ്രിൻസിപ്പാൾ ബഥേൽ ബൈബിൾ കോളേജ് പുനലൂർ, ഡോ. ഐസക് വി. മാത്യു, അസിസ്റ്റൻറ് സൂപ്രണ്ട് ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ എന്നിവർ സന്ദേശങ്ങൾ നല്കും.

സിസ്റ്റർ റാണി ജോൺസൻ,തൊടുപുഴ
പാസ്റ്റർ കെ.പി. ചെറിയാൻ, പാല
പാസ്റ്റർ ജോസ് ജോർജ്, മെഹ്സാന – ഗുജറാത്ത് എന്നിവർ ഓരോ ദിവസങ്ങളിലും അധ്യക്ഷൻമാരാകും.

രെഹബോത്ത് ഏ. ജി കുവൈറ്റ്,
ഇമ്മാനുവേൽ ഏ. ജി സിങ്കപ്പൂർ ‘
ബഥേൽ ഏ. ജി ദുബായ് എന്നിവർ ഗാനശുശ്രുഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ ഒൻപത് മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

ജൂൺ മാസം കുടുംബമാസമായി വേർതിരിച്ചിരിക്കുകയായിരുന്നു. ജൂലൈ മാസവും അതിൻ്റെ തുടർച്ചയാവുകയാണ്. കുടുംബമാസത്തിൻ്റെ ഭാഗമായി കുടുംബസെമിനാറുകൾ, കുടുംബ പ്രാർത്ഥന തുടങ്ങിയ വ്യത്യസ്തമായ പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ട്.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ച് എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.