തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രഷററായി എം. ജി. മാത്യു ചുമതലയേറ്റു

തിരുവല്ല: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ട്രഷററായി എം. ജി. മാത്യു ചുമതലയേറ്റു. ദീർഘവർഷം കുവൈറ്റിൽ ഔദ്യോഗിക ജോലിയോടൊപ്പം ആത്മീയ പ്രവർത്തനത്തിൽ സജീവ പങ്കാളിയായിരുന്നു. ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ, പിവൈപിഎ ജോയിന്റ് കൗൺസിൽ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.
തിരുവല്ല ഐപിസി പ്രയർ സെന്റർ സഭാംഗമാണ്.
കഴിഞ്ഞ ഒരു വർഷമായി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജോയിൻ സെക്രട്ടറിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. ജൂൺ അഞ്ചിന് തിരുവല്ലയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ വച്ചാണ് അദ്ദേഹത്തെ ട്രഷററായി തിരഞ്ഞെടുത്തത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading