ഐ പി സി ഖത്തർ റീജിയൺ സൺഡേ സ്കൂൾ ഒരുക്കുന്ന സ്റ്റുഡന്റസ് മീറ്റ് ജൂൺ 8ന്

ഖത്തർ: ഐ പി സി ഖത്തർ റീജിയൺ സൺഡേ സ്കൂൾ ഒരുക്കുന്ന മൈ എക്സിസ്റ്റൻസ് – സ്റ്റുഡന്റസ് മീറ്റ് ജൂൺ 8 ശനിയാഴ്ച്ച രാവിലെ 9 am മുതൽ ഉച്ചയ്ക്ക് 12 pm വരെ ഐഡിസിസി കോംപ്ലക്സിൽ ഹാൾ 5ൽ വെച്ച് നടത്തുന്നു. അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ ദിലു ജോൺ(യു എ ഇ) ക്ലാസുകൾ നയിക്കുകയും ഐ പി സി ഖത്തർ റീജിയൺ സൺഡേ സ്കൂൾ സ്റ്റുഡന്റസ് ടീം ഗാനശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്യും. ഐ പി സി ഖത്തർ റീജിയണിലെ സൺഡേസ്കൂൾ വിദ്യാർഥികളെ പ്രസ്തുത മീറ്റിങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.