പിവൈപിഎ ഉപ്പുതറ സെന്റർ പ്രവർത്തന ഉദ്ഘാടനം നടന്നു

ഉപ്പുതറ: പിവൈപിഎ ഉപ്പുതറ സെന്റർ പ്രവർത്തന ഉദ്ഘാടനവും പഠനോപകരണ വിതരണവും ഇന്ന് നടന്നു. രാവിലെ 10 മുതൽ ഉപ്പുതറ ഐപിസി ബെഥേൽ സഭയിൽ വച്ചാണ് യോഗം നടന്നത്. പ്രവർത്തന ഉദ്ഘാടനം പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം നിർവഹിച്ചു. ദൈവം നമ്മെ ഇവിടെ ആക്കിവച്ചിരിക്കുന്നത് നമ്മെ ഏല്പിച്ചിരിക്കുന്ന ഭൗത്യം ലക്ഷ്യത്തിലേക്ക് ഓടുക എന്നും, ശുശ്രൂഷ തികയ്ക്കുക എന്നുമാണ്. നമുക്ക് ദൈവം നൽകിയ താലന്തുകൾ വളർത്തിയെടുത്ത് ദൈവനാമത്തിന് വേണ്ടി നിലയ്ക്കുവാൻ ഇടയാകട്ടെ എന്ന് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പഠനോപകരണ വിതരണ ഉദ്ഘാടനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. വർക്കി നിർവഹിച്ചു. മുന്നിലുള്ള കാര്യങ്ങൾ വേഗത്തിൽ ദൈവീക കാര്യങ്ങൾ ചെയ്യുവാൻ നാം സന്തോഷമുളളവരായിരിക്കണമെന്ന് മുഖ്യസന്ദേശത്തിലൂടെ പാസ്റ്റർ കെ. വി വർക്കി പറഞ്ഞു.
സുവി. ബിൻസൻ കെ. ബാബു(സെക്രട്ടറി, പിവൈപിഎ ഹൈറേഞ്ച് മേഖല) പുതിയ ഭാരവാഹികളെ പരിചയപ്പെത്തുകയും, പാസ്റ്റർ കെ. വി വർക്കി അനുഗ്രഹപ്രാർത്ഥന നിർവഹിക്കുകയും ചെയ്തു.
രഞ്ജിത്ത് പി. ദാസ് (ഐപിസി സ്റ്റേറ്റ് കമ്മറ്റി അംഗം ),പാസ്റ്റർ സുനിൽ വി. ജോൺ (സെക്രട്ടറി,ഉപ്പുതറ സെന്റർ ), പാസ്റ്റർ മോഹൻ സി. വർഗീസ്(സൂപ്രണ്ട്, സെന്റർ സൺഡേസ്കൂൾ ), നെബിൻ മനോഹരൻ(ജോയിന്റ് സെക്രട്ടറി,പിവൈപിഎ ഹൈറേഞ്ച് മേഖല),റിൻസി ബിൻസൻ(സെക്രട്ടറി,സെന്റർ സോദരി സമാജം),സുവി. അയലിൻ സാംസൺ എബ്രഹാം(യുവജന പ്രവർത്തകൻ )എന്നിവർ ആശംസകൾ അറിയിച്ചു.

സെന്റർ പിവൈപിഎ ഭാരവാഹികളായ പ്രസിഡൻറ് ഇവാ. ലിൻസ് കെ. വൈസ്, വൈസ് പ്രസിഡണ്ട് മാത്യു ജോസഫ്, സെക്രട്ടറി തോമസ് പി.ടി, ട്രഷറർ പ്രയ്‌സൺ പി.എസ്, കമ്മിറ്റി അംഗങ്ങളായ സജിത്ത് ഷാജി, ആക്സലിൻ അജിത് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.