യേശുവിൻ തൃപ്പാദത്തിൽ വാർഷിക സമ്മേളനവും മിഷൻ ചലഞ്ചും ജൂൺ 15 ശനിയാഴ്ച

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” മുപ്പത്തി ആറാമത് പ്രാർത്ഥനാ സംഗമം ജൂൺ 15  ശനിയാഴ്ച രാത്രി  7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
മൂന്നാമത് വാർഷിക സമ്മേളനമായി സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ
മിഷൻ അനുഭവങ്ങൾ പങ്കുവെക്കും.

പാസ്റ്റർ റോജി വർഗീസ്, കാസർഗോഡ്
അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
ബ്രദർ അജൽ പീറ്റർ സന്ദേശം നൽകും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680
Password :amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.