ക്രൈസ്തവ എഴുത്തുപുര യു. എ. ഇ ചാപ്റ്റർ പ്രവർത്തനോദ്‌ഘാടനവും ഏകദിന കൺവെൻഷനും നടന്നു.

ഷാർജാ: ക്രൈസ്തവ എഴുത്തുപുര യു.എ. ഇ ചാപ്റ്റർ. 2024 -2026 വർഷത്തെ പ്രവർത്തനോത്ഘാടനവും, ഏകദിന കൺവെൻഷൻ ‘പൊയ്മ 2024’ മെയ്‌ 23ന് (വ്യാഴം) വൈകിട്ട് 7:30 മുതൽ യൂണിയൻ ചർച്ച് ഹാൾ നമ്പർ 10ൽ വച്ച് നടന്നു. ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ സീനിയർ എക്സ് ഒഫീഷ്യൽ, ഇവ. ജോൺ. സി.തോമസ് കടമ്മനിട്ട അധ്യക്ഷത വഹിച്ചു.ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ മീഡിയ വൈസ് പ്രസിഡന്റ് ജോമോൻ പറക്കാട് സ്വാഗതം ആശംസിച്ചു. എഴുത്തുപുര ജനറൽ കൗൺസിൽ അംഗവും, ഇങ്നൈറ്റർ ചീഫ് എഡിറ്ററുമായ,പാസ്റ്റർ:റിബി കെന്നെത് ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കി. യുഎഇ ചാപ്റ്റർ മാനേജ്മെന്റ് റെപ്രസെന്ററ്റീവ് ജോൺസൺ വെടിക്കാട്ടിൽ, പുതിയ ടീമിനെ പരിചയപ്പെടുത്തി.പാസ്റ്റർ ദിലു ജോൺ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. യു.എ.ഈ ചാപ്റ്റർ പ്രസിഡന്റ് : പാസ്റ്റർ ഷൈനോജ്‌ നൈനാൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞമാസം യുഎഇയിൽ ഉണ്ടായ വെള്ളക്കെടുതികളിൽ ദുരിതമനുഭവിച്ചവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ പാസ്റ്റർ ഷാജി ജോണിനുള്ള ആദരം ചർച്ച് ഓഫ് ഗോഡ്, യുഎഇ നാഷണൽ ഓവർസിയർ, റെവ. ഡോ. കെ ഓ മാത്യു നൽകി.ജേക്കബ് ജോൺസൺ (യു പി എഫ് സെക്രട്ടറി) തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് നടന്ന ഏകദിന കൺവെൻഷൻ “പൊയ്മ 2024” ആത്മനിറവിന്റെ അതുല്യ പ്രഭ ചൊരിയുന്ന അനുഭവം അനുവാചക ഹൃദയങ്ങളിൽ പകർന്ന് പാസ്റ്റർ : കെ ജെ. തോമസ് (കുമളി) ദൈവവചനം ശുശ്രൂഷിച്ചു. ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രോജക്ട് വൈസ് പ്രസിഡന്റും ക്വയർ ലീഡറുമായ റോബിൻ ലാലച്ചന്റെ നേതൃത്വത്തിൽ കെ ഇ, യു എ ഇ ചാപ്റ്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. റോബിൻ ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. യു.പി.എഫ് യു.എ.ഇ പ്രസിഡന്റ് : പാസ്റ്റർ ഷിബു വർഗീസ് പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു.പ്രസ്തുത കൺവെൻഷന് ചാപ്റ്റർ സെക്രട്ടറി ജിൻസ് ജോയിയോട് ചേർന്ന്, തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.