ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക; മെയ് 27 ഇന്ത്യൻ സമയം 2 മണിക്ക് പ്രയർ മീറ്റ്

വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് പ്രസംഗിക്കും. 2024 മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് പ്രാർത്ഥനാ സമ്മേളനം.

സുവി. എബിൻ അലക്സ് സംഗീത ശുശ്രൂക്ഷക്ക് നേതൃത്വം നൽകും. അതിഥി ഗായകരും ഗാനാലാപനം നടത്തും.

(Local Time Zones : Indian Time – 2pm, New York & Toronto -4.30am, Chicago & Texas 3.30am, Australia- VIC ,QLD,SYD -6.30pm, Perth- 4.30pm, U.K. & Ireland- 9.30am, Qatar, Bahrain, KSA, Kuwait – 11.30pm, U.A.E & Oman- 12.30pm)

സൂം ലിങ്ക്.
Join Zoom Meeting
https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09

Meeting ID: 885 813 0710
Passcode: 2024

ജനറൽ കോഡിനേറ്ററായി പാസ്റ്റർ കെ.ജെ. ജോബ് വയനാടും ,കൺവീനേഴ്സായി സെൽമോൻ സോളമൻ, സന്ദീപ് വിളുമ്പുകണ്ടം, പാസ്റ്റർ ജോൺസൺ ജോർജ്ജ് എന്നിവരും പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക് ഫോൺ: +919447545387, +918157089397

കുറിപ്പ്: ഒറീസയിൽ ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയായ ആസ്ത്രേലിയൻ മിഷിനറി ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യയാണ് ഗ്ലാഡിസ് സ്റ്റെയിൻസ് (ജനനം 1951). ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. 1999 ജനുവരി 22 ന് ഗ്രഹാമും പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിയും അഗ്നിക്ക് ഇരയായി രക്തസാക്ഷികളായി.

പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദൾ പ്രവർത്തകൻ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞത് ”എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ സ്റ്റെയിൻസ് ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.” ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്ന ഗ്ലാഡിസിപ്പോൾ ജന്മനാട്ടിലാണ്.

2005 ൽ ഭാരതം പത്മശ്രീ നൽകി ഈ വനിതയെ ആദരിച്ചു .ഈ തുകയാൽ അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠരോഗാലയം ഒരാശുപത്രിയാക്കി മാറ്റി. നവംബർ 2015 ൽ GLADYS STAINES ന് സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു.
ഗ്ലാഡിസ് സ്റ്റെയിൻസിനെ സൂമിൽ നേരിൽ കാണാനുള്ള ഈ അപൂർവ്വ അവസരം നഷ്ടമാക്കരുതേ. (2024 May 27 Monday 2pm Indian Time on Zoom Platform)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.