ക്രൈസ്തവ എഴുത്തുപുര ബെറോഡ യൂണിറ്റ് വിബി എസ് സമാപിച്ചു

വഡോദര/ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ബെറോഡ യൂണിറ്റ് വിബി എസ് സമാപിച്ചു. ബെറോഡ ഫത്തേഗെഞ്ച് റോസറീ ചർച്ച് സ്കൈലാർക്ക് ഹാളിൽ വെച്ച് മെയ്‌ 27 തിങ്കളാഴ്ച മുതൽ നടന്ന വി ബി എസ്  സമാപിച്ചു.

ട്രാൻസ്ഫോർമേഴ്സ് ടീം വി ബി എസിനു നേതൃത്വം നൽകി.ബെറോഡ യൂണിറ്റ് പ്രസിഡന്റ് ജോബിൻ ജോയ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗുജറാത്ത് സെൻറർ മിനിസ്റ്റർ പാസ്റ്റർ പി വി ബെന്നി, ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് പ്രസിഡന്റ് തങ്കച്ചൻ ജോൺ, പാസ്റ്റർ മുകേഷ് എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർമാരായ അനിൽകുമാർ, വി എ തോമസ് കുട്ടി എന്നിവരും ഗുജറാത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി, മീഡിയ കോർഡിനേറ്റർ പാസ്റ്റർ ബിനുമോൻ ബേബി, അപ്പർ റൂം കോർഡിനേറ്റർ ഷീബ രാജേഷ്, പാസ്റ്റർ സനൽ നെൽസൺ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും നൂറിലധികം കുട്ടികൾ പങ്കെടുത്ത വി ബി എസ് പങ്കെടുത്ത ഏവർക്കും വലിയ അനുഗ്രഹമായിരുന്നു എന്ന് സംഘാടകർക്ക് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading