ചർച്ച് ഓഫ് നോർത്ത് ഇന്ത്യക്ക് വനിതാ ബിഷപ്പ്
ന്യൂഡൽഹി : സിഎസ്ഐ സഭയ്ക്കു പിന്നാലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും (സിഎൻഐ) ആദ്യ വനിതാ ബിഷപ്പിനെ തിരഞ്ഞെടുത്ത് ചരിത്രമെഴുതി. ഒഡീഷയിലെ ഫുൽബാനി മഹാ ഇടവക ബിഷപ്പായി റവ.വയലറ്റ് നായക് (55) ഇന്നലെ സ്ഥാനമേറ്റു. 2001 മുതൽ ഫുൽബാനി മഹാ ഇടവകയിലെ പുരോഹിതയാണ് റവ.വയലറ്റ് സെറാംപുർ സർവകലാശാലയിൽ പഠനം പൂർത്തിയാക്കി. ഭർത്താവ്: സമീർ സാഹു.



- Advertisement -

Comments are closed.