ദൈവത്തിൽ ആശ്രയിക്കുക എന്നതു മാത്രമാണ് നമ്മുടെ ലക്ഷ്യം: പാസ്റ്റർ കെ.എസ്. ജോസഫ്

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഇന്ന് ആരംഭിച്ചു

ബെംഗളൂരു: ദൈവത്തിൽ ആശ്രയിക്കുക എന്നതു മാത്രമാണ് നമ്മുടെ ലക്ഷ്യമെന്ന് ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.എസ്. ജോസഫ് പറഞ്ഞു. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ (ബാംഗ്ലൂർ സോൺ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളം പ്രത്യേകാൽ വടക്കേ ഇന്ത്യയിൽ സുവിശേഷ വിരോധികളുടെ ആക്രമണം കടുത്തു വരികയാണ്. സാഹചര്യങ്ങൾ എതിരായി വരുമ്പോഴും പ്രശ്നങ്ങളുടെ മദ്ധ്യത്തിലും യേശുവിന്റെ സാന്നിദ്ധ്യം മാത്രം മതി ഒരു വിശ്വാസിക്ക്. അവിടുന്ന് നമ്മെ അനാഥരായി വിടുകയില്ല. പ്രതികൂലം വരുമ്പോൾ രാഷ്ട്രീയ നേതാക്കളിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയം വെക്കുക എന്നതാണ് നമ്മുടെ പരമപ്രധാനമായ ലക്ഷ്യം, അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ എസ് ജോസഫ്, ജോസ് മാത്യു, പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ് ,വിൽസൺ ജോസഫ്, അലക്സ് വെട്ടിക്കൽ, ബി.മോനച്ചൻ, മോഹൻ പി ഡേവിഡ്‌, റ്റി.ഡി.തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ഇവാ. റിനു തങ്കച്ചൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, വെള്ളിയാഴ്ച രാവിലെ ഉപവാസ പ്രാർഥനയിൽ പാസ്റ്റർ സാജൻ ജോയ് മുഖ്യ സന്ദേശം നൽകും. ഉച്ചയ്ക്ക് 2.30 മുതൽ നടക്കുന്ന സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്യത്തിൽ നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ, സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
സമാപന ദിവസമായ 25 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും കൺവെൻഷൻ സമാപിക്കും.
കൺവെൻഷൻ ജനറൽ കൺവീനറായി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യു, ജോയിന്റ് കൺവീനർമാരായി പാസ്റ്റർ ജോർജ് എബ്രഹാം, ബ്രദർ റെജി ജോർജ്, ബ്രദർ ഷാജി പാറേൽ എന്നിവർ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.